പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം ഒ​ഴി​യ​ണം
Wednesday, November 24, 2021 11:14 PM IST
പാ​റ​ശാ​ല: മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി. ക​ഴി​ഞ്ഞ പ​തി​മൂ​ന്നി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ വ​ശ​ത്തെ മ​ണ്ണി​ടി​ഞ്ഞു ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.
ഉ​യ​രം കൂ​ടി​യ സ്ഥ​ല​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഒാ​ഫീ​സി​നു സ​മീ​പ​ത്ത് മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഓ​ഫീ​സി​നു സ​മീ​പ​ത്താ​യി ഒ​രു ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ ടാ​ങ്ക് നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു സ​മീ​പ​ത്തു​കൂ​ടി​യാ​ണ് റെ​യി​വേ ട്രാ​ക്ക ക​ട​ന്നു​പോ​കു​ന്ന​ത്.അ​പ​ക​ട സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ടം ഒ​ഴി​യാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ജി​ല്ലാ​ക​ള​ക്ട​ർ​ക്കു ക​ത്തു ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ പ്ര​കാ​രം പ​ഞ്ചാ​യ​ത്തി​ന് ക​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു.