ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Friday, October 29, 2021 12:32 AM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. പു​ത​ക്കു​ളം നെ​ല്ലേ​റ്റി​ൽ ഹാ​പ്പി​ലാ​ന്‍റി​ൽ ഹ​രി​ദാ​സ​ൻ (65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ ക​ല്ലു​വാ​തു​ക്ക​ലി​ന് സ​മീ​പം കു​രി​ശും​മൂ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ പാ​രി​പ്പ​ള്ളി സ്വ​ദേ​ശി അ​ഖി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്. അ​ഖി​ലി​ന്‍റെ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന എ​ഴി​പ്പു​റം സ്വ​ദേ​ശി​നി യോ​ഗ്യ​ത​യും ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് യാ​ത്രി​ക​രും പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

നെ​ല്ലേ​റ്റി​ൽ നി​ന്നും ചാ​ത്ത​ന്നൂ​ർ ശീ​മാ​ട്ടി ജം​ഗ്ഷ​ൻ​ഭാ​ഗ​ത്ത് സ​വാ​രി വ​ന്ന ഓ​ട്ടോ തി​രി​ച്ചു​പോ​കു​മ്പോ​ൾ കു​രി​ശും​മൂ​ട് ജം​ഗ്ഷ​നി​ലെ പെ​ട്രോ​ൾ​പ​മ്പി​ലേ​ക്ക് തി​രി​യു​മ്പോ​ൾ എ​തി​രെ വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ര​ണം മ​റി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മു​ള്ള മ​ര​ത്തി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

ഓ​ട്ടോ ഡ്രൈ​വ​ർ ഹ​രി​ദാ​സ​ൻ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ്ര​ശോ​ഭ​ന (ത​ങ്ക)​യാ​ണ് മ​രി​ച്ച ഹ​രി​ദാ​സ​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: ഹാ​പ്പി, ചി​പ്പി .മ​രു​മ​ക്ക​ൾ: ല​ക്ഷ്മി,അ​നി​ഷ്. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.