മ​ര​ച്ചീ​നി​ക്ക് വി​ല​യി​ല്ല; ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ൽ
Thursday, October 28, 2021 11:31 PM IST
പ​ത്ത​നാ​പു​രം : പാ​ട​ത്തും പ​റ​മ്പി​ലു​മാ​യി വി​ള​ഞ്ഞ് നി​ല്‍​ക്കു​ന്ന മ​ര​ച്ചീ​നി വാ​ങ്ങാ​ന്‍ ആ​ളി​ല്ല. ജി​ല്ല​യി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത് ത​ന്നെ​യാ​ണ് അ​വ​സ്ഥ. ഉ​ല്‍​പ്പാ​ദ​ന​ച്ചെ​ല​വ് വ​ര്‍​ധി​ക്കു​മ്പോ​ഴും മ​ര​ച്ചീ​നി​യു​ടെ വി​ല ത​ക​രു​ന്ന​തോ​ടെ വി​പ​ണി ക​ണ്ടെ​ത്താ​നാ​കാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍.
20 മു​ത​ല്‍ 25 രൂ​പ​വ​രെ​യാ​ണ് വി​പ​ണി​യി​ല്‍ ഒ​രു​കി​ലോ മ​ര​ച്ചീ​നി​യു​ടെ ഇ​പ്പോ​ഴ​ത്തെ വി​ല. ഇ​ട​നി​ല​ക്കാ​ര്‍ വ​ഴി ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത് പ​ത്ത് രൂ​പ​യി​ല്‍ താ​ഴെ​മാ​ത്ര​മാ​ണ്. മു​ന്‍​പ് എ​ഴു​പ​ത് രൂ​പാ​വ​രെ ല​ഭി​ച്ചി​രു​ന്ന ഒ​രു​മൂ​ട് മ​ര​ച്ചീ​നി​ക്ക് ഇ​ന്ന് ഇ​രു​പ​ത് രൂ​പ​പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ. കി​ട്ടി​യ വി​ല​ക്ക് കൊ​ടു​ക്കാ​മെ​ന്ന് വ​ച്ചാ​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ കു​റ​ഞ്ഞ​തോ​ടെ ഇ​ട​നി​ല​ക്കാ​രും കൈ​മ​ല​ര്‍​ത്തു​ക​യാ​ണ്.
ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി, ചു​ര​ണ്ട മേ​ഖ​ല​ക​ളി​ല്‍ മ​ര​ച്ചീ​നി ക്യ​ഷി വ്യാ​പ​ക​മാ​യ​തും വി​ല​ത്ത​ക​ര്‍​ച്ച​ക്ക് കാ​ര​ണ​മാ​യി. കൂ​ടാ​തെ ഉ​ല്‍​പാ​ദ​നം കൂ​ടി​യ​തും ആ​വ​ശ്യ​ക്കാ​ര്‍ കു​റ​ഞ്ഞ​തും ക​ടു​ത്ത വി​ല​ത്ത​ക​ര്‍​ച്ച​യി​ലേ​ക്കാ​ണ് മ​ര​ച്ചീ​നി വ്യ​വ​സാ​യ​ത്തെ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. മ​ര​ച്ചീ​നി​വി​ള​യി​ച്ചെ​ടു​ക്കാ​ന്‍ വ​ലി​യ വി​ല​യാ​ണ് ക​ര്‍​ഷ​ക​ര്‍ ന​ല്‍​കേ​ണ്ടി വ​രു​ന്ന​ത്.
ജോ​ലി​ക്കൂ​ലി​യി​ലും വ​ള​ത്തി​ന്‍റെ വി​ല​യി​ലും വ​ലി​യ വ​ന്‍​വ​ര്‍​ധ​ന​യാ​ണ് മാ​സം​ന്തോ​റും ഉ​ണ്ടാ​കു​ന്ന​ത്. ഇ​രു​പ​ത് രൂ​പ​യെ​ങ്കി​ലും കി​ലോ​യ്ക്ക് കി​ട്ടാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യോ മ​ര​ച്ചീ​നി​ക്ക്‌ സ​ബ്സി​ഡി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം. ഇ​രു​ട്ട​ടി​യാ​യ കു​മി​ള്‍ രോ​ഗ​ബാ​ധ വി​ല​ത്ത​ക​ര്‍​ച്ച​ക്ക് പി​ന്നാ​ലെ മ​ര​ച്ചീ​നി​യി​ൽ വ്യാ​പ​ക​മാ​യി കു​മി​ൾ​രോ​ഗ​ബാ​ധ പ​ട​രു​ന്ന​തും ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.
വ​ര​ൾ​ച്ച മു​ര​ടി​ക്കു​ന്ന​തും ചീ​നി​യു​ടെ മൂ​ട് അ​ഴു​കു​ന്ന​തു​മാ​ണ് ല​ക്ഷ​ണം. ക​മ്പി​ന്‍റെ ചു​വ​ട് അ​സാ​ധാ​ര​ണ​മാ​യി വ​ണ്ണി​ക്കു​ക​യും ഈ ​ഭാ​ഗം പൂ​പ്പ​ൽ ബാ​ധി​ച്ച് ഉ​ണ​ങ്ങു​ക​യും ചെ​യ്യു​ന്നു. ഇ​തു​മൂ​ലം ക​പ്പ​ക​ൾ അ​ഴു​കി ന​ശി​ക്കു​ക​യാ​ണ്.