കേ​ര​ളാ കോ​ൺ​ഗ്ര​സ് (ബി) ​പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
Thursday, October 28, 2021 11:31 PM IST
കൊ​ട്ടാ​ര​ക്ക​ര:​ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കും പെ​ട്രോ​ൾ,ഡീ​സ​ൽ പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചും കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ (ബി ) ​നേ​തൃ​ത്വ​ത്തി​ൽ കു​ള​ക്ക​ട പോ​സ്റ്റ്‌ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
സ​മ​രം പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡന്‍റും, കൊ​ട്ടാ​ര​ക്ക​ര മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​നു​മാ​യ എ. ​ഷാ​ജു ഉ​ദ്്ഘാ​ട​നം ചെ​യ്തു, മോ​ദി സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ ജ​ന​ത യു​ടെ ന​ട്ടെ​ല്ല് ഒ​ടി​ച്ച​താ​യി ഷാ​ജു പ​റ​ഞ്ഞു.​ യോ​ഗ​ത്തി​ൽ​ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് പെ​രും​കു​ളം രാ​ജീ​വ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജേ​ക്ക​ബ് വ​ർ​ഗ്ഗീ​സ് വ​ട​ക്ക​ട​ത്, പെ​രും​കു​ളം സു​രേ​ഷ്. ഷു​ഗു സി ​തോ​മ​സ്, ശ​ശി​ധ​ര​ൻ പി​ള്ള, സ​ന്തോ​ഷ്‌ കു​മാ​ർ,മ​ദ​ന മോ​ഹ​ന​ൻ നാ​യ​ർ,ജ​നാ​ർ​ദ്ദ​ന​ൻ, അ​ഖി​ലേ​ഷ്,തു​ട​ങ്ങിയ​വ​ർ പ്രസംഗിച്ചു.