ഹോ​മി​യോ മ​രു​ന്ന് വിതരണം ന​ട​ത്തി
Thursday, October 28, 2021 11:31 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഹോ​മി​യോ​പ്പ​തി ഇ​മ്യൂ​ൺ ബൂ​സ്റ്റ​ർ മ​രു​ന്ന് ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​യ ക​രു​ത​ലോ​ടെ മു​ന്നോ​ട്ട് പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം നെ​ടു​വ​ത്തൂ​രി​ൽ ന​ട​ന്നു. നെ​ടു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​സ​ത്യ​ഭാ​മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ​വി​ദ്യാ​ഭാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.​രാ​ജ​ശേ​ഖ​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന കാ​ര്യ​സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ.​എ​സ് അ​ജി​ത​കു​മാ​രി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ദി​ജ, ഡോ. ​അ​ക്ഷ​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
അ​ഞ്ച​ല്‍ : സ്കൂ​ള്‍ തു​റ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി നി​ല്‍​ക്കെ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​ര്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​തി​രോ​ധ ശേ​ഷം വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ന​ട​ത്തു​ന്ന പ്ര​തി​രോ​ധ മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം അ​ഞ്ച​ലി​ല്‍ ന​ട​ന്നു. അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി ബാ​ബു അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ് ബൈ​ജു മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ തോ​യി​ത്ത​ല മോ​ഹ​ന​ൻ, ഡോ. ​ഷാ​ജി, ഡോ. ​സ​ച്ചി​ൻ, വി​ജി, പ്രീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.