പ്രൊ​മോ​ഷ​ന്‍ കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, October 28, 2021 11:31 PM IST
കൊല്ലം: കേ​ര​ള ഡെ​വ​ല​പ്മെ​ന്‍റ് സ്ട്രാ​റ്റ​ജി​ക് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന യ​ങ് ഇ​ന്ന​വേ​ഷ​ന്‍ പ്രോ​ഗ്രാം 2021ന്‍റെ ​പ്രൊ​മോ​ഷ​ന്‍ ക്യാ​മ്പ​യി​ന്‍ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ നാ​ളെ ഉച്ചകഴിഞ്ഞ് 2.30 ന് ​എ​ഴു​കോ​ണ്‍ ടി​കെ​എം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ നി​ര്‍​വ​ഹി​ക്കും.​ സ്‌​കൂ​ള്‍, കോ​ളേ​ജ്, ഗ​വേ​ഷ​ണ ത​ല​ങ്ങ​ളി​ലെ 13 നും 35 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​നും പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​നും പ്ര​ചോ​ദ​നം ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി അ​ധ്യ​ക്ഷ​നാ​വും.​ കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എ. ​ഷാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യ​ല്‍, ജി​ല്ലാ കളക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​മ​ഹാ​ദേ​വ​ന്‍ പി​ള്ള , എ.​പി.​ജെ അ​ബ്ദു​ല്‍ ക​ലാം ടെ​ക്‌​നോ​ള​ജി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി പ്രോ ​വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​എ​സ് അ​യൂ​ബ്, ്‍ ഡോ. ​എം. ജോ​സ് പ്ര​കാ​ശ്, അ​ജി​ത് കു​മാ​ര്‍ എ​ന്‍.​കെ, ഡോ. ​കെ. എം ​എ​ബ്ര​ഹാം, ഡോ​. പി.​വി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.