കേ​ന്ദ്ര​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Thursday, October 28, 2021 11:31 PM IST
കു​ണ്ട​റ: ബി​ജെ​പി നേ​താ​ക്ക​ൾ കേ​ന്ദ്ര​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ന് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നി​വേ​ദ​നം ന​ൽ​കി. റെ​യി​ൽ​വേ ഹാ​ൾ​ട്ട് സ്റ്റേ​ഷ​ൻ അ​പ്ഗ്രേ​ഡ് ചെ​യ്യു​ക, മ​ൺ​ട്രോ​ത്തു​രു​ത്ത് പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ അ​ഫി​ലി​യേ​ഷ​ൻ നി​ല​നി​ർ​ത്തു​ക, പ​ട്ടം​തു​രു​ത്ത് നി​വാ​സി​ക​ളു​ടെ ചി​ര​കാ​ലാ ഭി​ലാ​ഷ​മാ​യ അ​ണ്ട​ർ പാ​സേ​ജ് നി​ർ​മാ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു നി​വേ​ദ​നം.
കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി ലെ​ത്തി​യ മ​ന്ത്രി​ക്ക് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി ​ബി ഗോ​പ​കു​മാ​ർ, കു​ന്ന​ത്തൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി ​സു​രേ​ഷ് ആ​റ്റു​പു​റ​ത്ത്, ഷാ​ജി കാ​ട്ടു​വി​ള, ജ​യ​പ്ര​കാ​ശ്, സൂ​ര​ജ് സു​വ​ർ​ണ​ൻ, അ​ജീ​ഷ്, ശ്യാം ​മോ​ഹ​ൻ, പാ​ർ​വ​തി, റി​ട്ട.​ക്യാ​പ്റ്റ​ൻ പി.​സു​ദ​ർ​ശ​ന​ൻ, പി ​മോ​ഹ​ന​ൻ, ജ​യ​ന്തി, ശ്യാ​മ​ള വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.