തെ​രു​വി​ൽ അലഞ്ഞ നാലുപേരെ ഏറ്റെടുത്ത് ഗാ​ന്ധി​ഭ​വ​ന്‍
Thursday, October 28, 2021 11:00 PM IST
പ​ത്ത​നാ​പു​രം: ന​ഗ​ര​ത്തി​ലെ തി​ര​ക്കി​നി​ട​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ​പോ​കു​ന്ന തെ​രു​വു​ജീ​വി​ത​ങ്ങ​ള്‍​ക്ക് മോ​ച​നം ന​ല്‍​കി പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​ത്തി​ന്‍റെ തെ​രു​വു​ക​ളി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന നാ​ല് പേ​രെ​യാ​ണ് ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ത്ത​ത്. ന​ട​പ്പാ​ത​യി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലു​മി​രു​ന്ന് ഭി​ക്ഷ യാ​ചി​ച്ചാ​ണ് ഇ​വ​ര്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്.

നാ​ളു​ക​ളാ​യി കു​ളി​ക്കാ​തെ വൃ​ത്തി​ഹീ​ന​മാ​യ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് പ​ട്ടി​ണി​കി​ട​ന്ന് മാ​ലി​ന്യ​ങ്ങ​ള്‍ ഭ​ക്ഷി​ച്ച് മ​ലീ​മ​സ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​യാ​ക്കി ഇ​വ​രെ ഭി​ക്ഷാ​ട​ന​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ. ​ഷാ​ജു പ​റ​ഞ്ഞു.

കോ​വി​ഡ് ഭീ​തി നി​ല​നി​ല്‍​ക്കെ ബ​സ് സ്റ്റാ​ന്‍റു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ഭി​ക്ഷ യാ​ചി​ച്ചി​രു​ന്ന ഇ​വ​രെ ക​ണ്ടെ​ത്തി​യ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് എ​സ്എ​ച്ച്​ഒ ജോ​സ​ഫ് ലി​യോ​ണ്‍ ഗാ​ന്ധി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​രു​ക​ന്‍, രാ​ജ​ന്‍, സോ​മ​രാ​ജ​ന്‍, വേ​ണു​ഗോ​പാ​ല്‍ എ​ന്നീ പേ​രു​ക​ള്‍ പ​റ​യു​ന്ന ഇ​വ​ര്‍​ക്ക് ഏ​ക​ദേ​ശം 65 നും 85 ​നു​മി​ട​യി​ല്‍ പ്രാ​യം തോ​ന്നി​ക്കും. ഇ​തി​ല്‍ ല​ഹ​രി​യ്ക്ക​ടി​മ​യാ​യ ഒ​രാ​ള്‍ ഗാ​ന്ധി​ഭ​വ​നി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നി​ടെ അ​ക്ര​മാ​സ​ക്ത​നാ​വു​ക​യും ചെ​യ്തു.

ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ത്തൂ​ര്‍ ഗാ​ന്ധി​ഭ​വ​ന്‍ സാ​യ​ന്ത​നം കോ​ഡി​നേ​റ്റ​ര്‍ കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ര്‍, സേ​വ​ന​പ്ര​വ​ര്‍​ത്ത​ക​രാ​യ ജോ​ളി ഫി​ലി​പ്പ്, അ​ഖി​ല്‍​കൃ​ഷ്ണ, അ​നു ദാ​സ്, ന​ന്ദ​കു​മാ​ര്‍ എ​ന്നി​വരുടെ സംഘത്തിന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ. ​ഷാ​ജു​വി​ന്‍റെ​യും കൊ​ട്ടാ​ര​ക്ക​ര എ​സ്ഐ എ.​ജി വാ​സു​ദേ​വ​ന്‍ പി​ള്ള​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​വ​രെ നാ​ലു​പേ​രെ​യും ഗാ​ന്ധി​ഭ​വ​ന് കൈ​മാ​ററി.

ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​രെ കു​ളി​പ്പി​ച്ചു വൃ​ത്തി​യാ​ക്കി ന​ല്ല വ​സ്ത്ര​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ല്‍​കി ഇ​വ​രി​ല്‍ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി കൂ​ട്ടി​യോ​ജി​പ്പി​ച്ചു വി​ടു​വാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും അ​തി​നു സാ​ധി​ക്കാ​ത്ത​വ​രെ ഗാ​ന്ധി​ഭ​വ​ന്‍ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ പ​രി​ച​ര​ണം ന​ല്‍​കി ജീ​വി​ത​ത്തി​ലേ​ക്ക് കൈ ​പി​ടി​ച്ചു​യ​ര്‍​ത്തു​മെ​ന്നും ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ പ​റ​ഞ്ഞു.