വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ്
Wednesday, October 27, 2021 11:22 PM IST
കൊ​ല്ലം: വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. കൊ​ട്ടാ​ര​ക്ക​ര കു​ന്നി​ക്കോ​ട് മേ​ലി​ല സ്വ​ദേ​ശി പ്ര​തീ​ഷി​ന്‍റെ ഭാ​ര്യ ശ്രീ​വി​ദ്യ (26) ആ​ണ് വീ​ട്ടി​ൽ ആ​ൺ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ശ്രീ​വി​ദ്യ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​സ​വം ന​ട​ന്ന​ത്.
ഉ​ട​ൻ ത​ന്നെ ബ​ന്ധു​ക്ക​ൾ ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടി. ക​ണ്ട്രോ​ൾ റൂ​മി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ ത​ന്നെ തൃ​ക്ക​ട​വൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സ് പൈ​ല​റ്റ് എം. ​ഷി​ഹാ​ബു​ദീ​ൻ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ വി. ​വി​നീ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.
താ​മ​സി​യാ​തെ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ വി​നീ​ഷ്, കു​ഞ്ഞി​ന്‍റെ പൊ​ക്കി​ൾ​ക്കൊ​ടി ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി അ​മ്മ​യ്ക്കും കു​ഞ്ഞി​നും വേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി​യ ഇ​രു​വ​രെ​യും ഷി​ഹാ​ബു​ദീ​ൻ ഉ​ട​ൻ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു. ഇ​രു​വ​രും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ല്ലു​പാ​ലം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ
ന​ട​പ​ടി വേ​ണം

കൊ​ല്ലം : ക​ല്ലു​പാ​ലം നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​വാ​ൻ അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാക​ണ​മെ​ന്ന് കൊ​ല്ലം പീ​പ്പീ​ൾ സോ​ഷ്വേ - ക​ൾ​ച്ച​റ​ൽ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു.
അ​ധി​കൃ​ത​ർ സ​മീ​പ​പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്പോ​ൾ നി​ർ​മാ​ണം നി​ല​ച്ച ക​ല്ലു​പാ​ലം കാ​ണാ​തെ പോ​കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ഫോ​റം പ്ര​സി​ഡ​ന്‍റ് എ.​ജെ. ഡി​ക്രൂ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.