കു​ട്ടി​ക​ളി​ലെ മൂ​ല്യ രൂ​പീ​ക​ര​ണ​ത്തി​ൽ ജൂ​നി​യ​ർ റെ​ഡ്ക്രോ​സി​ന്‍റെ പങ്ക് വലുത്: മന്ത്രി
Wednesday, October 27, 2021 11:22 PM IST
കൊ​ല്ലം : കു​ട്ടി​ക​ളി​ലെ മൂ​ല്യ രൂ​പീ​ക​ര​ണ​ത്തി​ൽ ജൂ​നി​യ​ർ റെ​ഡ്ക്രോ​സി​ന്‍റെ പങ്ക് വലുതാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.
കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തി​ൽ സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ന് വ​ലി​യൊ​രു സ്വാ​ധീ​ന​മു​ണ്ട്. ന​ന്മ​യു​ടെ മൂ​ല്യ​ങ്ങ​ൾ അ​വ​രു​ടെ മ​ന​സി​ൽ രൂ​പ​പ്പെ​ടു​ന്ന കാ​ലം. ഈ ​വ​ർ​ഷം വി​ര​മി​ക്കു​ന്ന ജെആ​ർസി ​കൗ​ൺ​സി​ലേ​ഴ്‌​സി​നു​ള്ള യാ​ത്ര​യ​യ​പ്പും പു​ര​സ്കാ​ര വി​ത​ര​ണ​വും ന​ൽ​കു​ന്ന ച​ട​ങ്ങ് കൊ​ച്ചു​പി​ലാ​മൂ​ട് റെ​ഡ്ക്രോ​സ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ജൂ​നി​യ​ർ റെ​ഡ്ക്രോ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ ശി​വ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ്‌ യാ​സി പ്രസംഗിച്ചു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് മു​ഹ​മ്മ​ദ്‌ ഷു​ക്കൂ​ർ, സു​മം​ഗ​ല, ഗി​രി​ജ, ബീ​ന, എ​ന്നീ അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
കോ​വി​ഡ് കാ​ല പ്ര​വ​ർ​ത്ത​ന​മി​ക​വി​ന് റെ​ഡ്ക്രോ​സ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ. ​മാ​ത്യു ജോ​ൺ, സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ർ (ബാ​ലു), ട്ര​ഷ​റ​ർ നേ​താ​ജി ബി ​രാ​ജേ​ന്ദ്ര​ൻ, പി ​ആ​ർ ഓ ​ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് എ​ന്നി​വ​ർ​ക്ക് ശ്രേ​ഷ്ഠ സേ​വ​ന പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.​ ജെആ​ർസിയു​ടെ ഇ​രു​പ​ത്തി​യ​ഞ്ചോ​ളാം അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.