ജി​ല്ലാ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻഷി​പ് കൊ​ല്ല​ത്ത് തു​ട​ങ്ങി
Wednesday, October 27, 2021 11:22 PM IST
കൊ​ല്ലം: ജി​ല്ലാ കേ​ഡ​റ്റ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, മാ​സ്റ്റേ​ഴ്സ് റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ ഷി​പ്പ് കൊ​ല്ല​ത്ത് തു​ട​ങ്ങി. ബി​ഷ​പ് ജെ​റോം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ബാ​സ്ക​റ്റ് ബോ​ൾ കോ​ർ​ട്ടി​ൽ നി​രീ​ക്ഷ​ക​നാ​യ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ റോ​ള​ർ സ്‌​കേ​റ്റി​ങ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ‌
ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ആ​ർ. ബാ​ല​ഗോ​പാ​ൽ, ട്ര​ഷ​റ​ർ എ​സ് ബി​ജു, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ശ​ങ്ക​ര​നാ​രാ​യ​ണ പി​ള്ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നു​രാ​ജ് പൈ​ങ്ങാ​വി​ൽ, പി. ​അ​ശോ​ക​ൻ, എ​സ്. ആ​ദ​ർ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
തു​ട​ർ​ന്ന് റോ​ഡ് റെ​യ്‌​സ്, റി​ങ്ക് റെ​യ്‌​സ്, റോ​ള​ർ സ്‌​കൂ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ൻ ഷി​പ്പി​ലേ​ക്കു​ള്ള ജി​ല്ലാ ടീ​മി​നെ ഈ ​മ​ത്സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി . ​ആ​ർ ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.