ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു ഭ​ര്‍​ത്താ​വ് മ​രി​ച്ചു
Wednesday, October 27, 2021 11:22 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ല്‍ ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഭ​ര്‍​ത്താ​വു മ​രി​ച്ചു. പ​ന്മ​ന വ​ട​ക്കും ത​ല​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കാ​വ​നാ​ട് മു​ക്കാ​ട് വി​ള​യി​ല്‍​ക്കാ​വു വീ​ട്ടി​ല്‍ കൃ​ഷ്ണ​കു​മാ​റാ​ണ് (32) മ​രി​ച്ച​ത്. ഭാ​ര്യ സ്‌​നേ​ഹ (32)യ്ക്ക് ​ഗു​രു​ത​ര​പ​രി​ക്കേ​റ്റു. വ​ട​ക്കും​ത​ല​യി​ല്‍ നി​ന്ന് കൃ​ഷ്ണ​കു​മാ​റും ഭാ​ര്യ​യും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ല്‍ കു​റ്റി​വെ​ട്ടം പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പം
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.45- ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് എ​തി​രെ വ​ന്ന കാ​റി​ലി​ടി​ച്ച ശേ​ഷം മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ ത​ട്ടി ര​ണ്ടു പേ​രും റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണു. ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തു​ള്ള​വ​ര്‍ ര​ണ്ടാ​മ​തു ത​ട്ടി​യ വാ​ഹ​ന​ത്തി​ൽ ത​ന്നെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും കൃ​ഷ്ണ​കു​മാ​ര്‍ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സ്‌​നേ​ഹ​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു. .