തൊ​ഴി​ൽ പ​രി​ശീ​ല​ന​വും അ​ഗ്രി ന്യൂ​ട്രി ഗാ​ർ​ഡ​ൻ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി
Wednesday, October 27, 2021 11:22 PM IST
പ​ന്മ​ന: പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ സി ​ഡിഎ​സും സം​യു​ക്ത​മാ​യി ജ​ൻ ശി​ക്ഷൺ സ​ൻ​സ്ഥാ​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന​വും കു​ടും​ബ​ശ്രീ​യു​ടെ അ​ഗ്രി ന്യൂ​ട്രി ഗാ​ർ​ഡ​ൻ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്നു. പന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ഷ​മി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
​പ​ന്മ​ന ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ അധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജ​ൻ​ശി​ക്ഷൺ സ​ൻ​സ്ഥാ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ന​ട​യ്ക്ക​ൽ ശ​ശി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ല, വി​ക​സ​ന കാ​ര്യ സ്റ്റാന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഹ​ൻ​സി​യ, മെ​മ്പ​ർ​മാ​രാ​യ കൊ​ച്ച​റ്റ​യി​ൽ റെ​ഷി​ന, ലി​ൻ​സി ലി​യോ​ൺ, ശ്രീ​ക​ല, സെ​ക്ര​ട്ട​റി ലീ​നാ ബീ​ഗം, സി​ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഉ​ഷാ​റാ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.