മ​ധ്യ​വ​യ​സ്ക​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ റി​മാ​ൻ​ഡി​ൽ
Wednesday, October 27, 2021 11:22 PM IST
പു​ന​ലൂ​ർ: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​യെ പൊ​തു​വ​ഴി​യി​ൽ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പു​ന​ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി.
പി​റ​വ​ന്തൂ​ർ എ​ലി​ക്കാ​ട്ടൂ​ർ പാ​വു​മ്പ ബി​നു വി​ലാ​സ​ത്തി​ൽ വി​ന​യ​ച​ന്ദ്ര​നെ (45) യാ​ണ് എ​സ് ഐ ​ശ​ര​ലാ​ലും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. 25ന് വൈകുന്നേരം ഐ​ക്ക​ര​ക്കോ​ണം താ​ഴെ​ക്ക​ട​വാ​തു​ക്ക​ൽ ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്ത്രീ​യെ സ​മീ​പ​ത്ത് ആ​രു​മി​ല്ല എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പ്ര​തി അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ ​നി​ല​വി​ളി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
ഭ​യ​ന്ന സ്ത്രീ ​അ​പ്പോ​ൾ ത​ന്നെ പോലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഡി​വൈ​എ​സ്പി ബി ​വി​നോ​ദി​ന്‍റെ നി​ർ​ദേശ​മ​നു​സ​രി​ച്ച് പ്ര​തി​ക്കു​വേ​ണ്ടി പോ​ലീ​സ് അ​പ്പോ​ൾ ത​ന്നെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഇ​ൻ​സ്പെ​ക്ട​ർ ബി​നു വ​ർ​ഗീ​സി​ന്‍റെ മേൽനോട്ടത്തിൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ പ​ത്ത​നാ​പു​രം ഭാ​ഗ​ത്തു നി​ന്നും ഇ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. പു​ന​ലൂ​ർ എ​സ് ഐ ​ശ​ര​ലാ​ൽ, ഗ്രേ​ഡ് എ​സ് ഐ ​രാ​ധാ​കൃ​ഷ്ണ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഗി​രീ​ഷ്, രാ​ഹു​ൽ എ​ന്നി​വ​രു​ൾ​പ്പെ​ട്ട പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പു​ന​ലൂ​ർ കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ് ഐ ​പ​റ​ഞ്ഞു.