മ​ഴ​ക്കാ​ല വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ള്‍; ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Tuesday, October 26, 2021 11:20 PM IST
കൊല്ലം: മ​ഴ​ക്കാ​ല വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കെ ​എ​സ് ഇ ​ബി. ശ​ക്ത​മാ​യ കാ​റ്റ്, മ​ഴ, മി​ന്ന​ലോ​ടു​കൂ​ടി​യ ഇ​ടി എ​ന്നി​വ​യി​ല്‍ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ത​ക​രാ​റി​ലാ​കാ​നും മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ത​ക​രു​വാ​നു​മു​ള്ള സാ​ധ്യ​ത​യു​ണ്ട്. വൈ​ദ്യു​തി ലൈ​ന്‍/​സ​ര്‍​വീ​സ് വ​യ​ര്‍ പൊ​ട്ടി വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ടാ​ല്‍ യാ​തൊ​രു​കാ​ര​ണ​വ​ശാ​ലും സ്പ​ര്‍​ശി​ക്ക​രു​ത്. കെഎ​സ്ഇ​ബി ഓ​ഫീ​സി​ല്‍ അ​റി​യി​ച്ച് പ്ര​സ്തു​ത ലൈ​ന്‍ ഓ​ഫ് ചെ​യ്തു എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​ടി​മി​ന്ന​ല്‍ ഉ​ള്ള​പ്പോ​ള്‍ വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ ജോ​ലി​ക​ള്‍ ഒ​ഴി​വാ​ക്കി സു​ര​ക്ഷി​ത​മാ​യ സ്ഥാ​ന​ത്തേ​ക്ക് മാ​റ​ണം. വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. അ​വ​യെ പ്ല​ഗി​ല്‍ നി​ന്ന് വേ​ര്‍​പെ​ടു​ത്ത​ണം. വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലും സ്റ്റേ​ക​ളി​ലും ക​ന്നു​കാ​ലി​ക​ളെ കെ​ട്ടു​ക​യോ അ​യ കെ​ട്ടു​ക​യോ ചെ​യ്യ​രു​ത്.
വെ​ള്ളം ക​യ​റി​യ​ത് മൂ​ലം വൈ​ദ്യു​ത​ബ​ന്ധം വി​ച്ഛേ​ദി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ല്‍ വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നു​മു​മ്പ് വ​യ​റി​ങ്ങും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും അം​ഗീ​കൃ​ത വ​യ​ര്‍​മാ​നെ​കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ക്കേ​ണ്ട​താ​ണ്. വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ തൊ​ട്ട​ടു​ത്ത കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലോ 1912, 9496010101 എ​ന്നീ ന​മ്പ​റു​ക​ളി​ലോ വി​ളി​ച്ച് അ​റി​യി​ക്ക​ണം.​കാ​ല​വ​ര്‍​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി ലൈ​നി​ലേ​ക്ക് ചാ​ഞ്ഞു കി​ട​ക്കു​ന്ന​തും വീ​ഴാ​റാ​യ​തു​മാ​യ മ​ര​ങ്ങ​ളും ചി​ല്ല​ക​ളും വെ​ട്ടി മാ​റ്റു​ന്ന​തി​നും വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കു​ന്ന ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും വൈ​ദ്യു​തി ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.