യു​വാ​വി​നെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​യാ​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി
Tuesday, October 26, 2021 11:20 PM IST
കൊ​ല്ലം: മ​ദ്യ​പി​ക്കു​ന്ന​തി​ന് അ​ച്ഛ​നെ ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ആ​ക്ര​മി​ച്ച​യാ​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. മ​യ്യ​നാ​ട് കൈ​ത​പ്പു​ഴ ഞാ​റ​യി​ല്‍ തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ അ​നീ​ഷ് (36) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 24ന് ​വൈ​കു​ന്നേ​രം ഇ​യാ​ളോ​ടൊ​പ്പം മ​ദ്യ​പി​ച്ച് കൊ​ണ്ടി​രു​ന്ന രാ​ജേ​ന്ദ്ര​ന്‍ എ​ന്ന​യാ​ളെ അ​യാ​ളു​ടെ മ​ക​ന്‍ രാ​ജേ​ഷ് ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ലാ​ണ് ആ​ക്ര​മി​ച്ച​ത്. മ​ദ്യ​പി​ച്ച് കൊ​ണ്ടി​രു​ന്ന കു​പ്പി​ഗ്ലാ​സ് പൊ​ട്ടി​ച്ച് രാ​ജേ​ഷി​ന്‍റെ ഇ​ട​ത് ക​ണ്ണി​ന് താ​ഴെ മു​ഖ​ത്ത് കു​ത്തി ഗു​രു​ത​ര​മാ​യ പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.
മു​ഖ​ത്തെ അ​സ്ഥി​ക്കും പൊ​ട്ട​ലും ക​ണ്ണി​ന് പ​രി​ക്കു​മേ​റ്റ രാ​ജേ​ഷ് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ള്‍ തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​യാ​ള്‍ കൈ​ത​പ്പു​ഴ വ​യ​ലി​ല്‍ നി​ന്നും പി​ടി​യി​ലാ​യ​ത്.
ഇ​ര​വി​പു​രം ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​വി. അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ജ​യേ​ഷ്. ജെ, ​അ​രു​ണ്‍​ഷാ, ആ​ന്‍റ​ണി സി​പി​ഒ മാ​ര​യ അ​ഭി​ലാ​ഷ്, ജി​ജൂ ജ​ലാ​ല്‍, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍റ് ചെ​യ്തു.