ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ സ​മ​രം
Monday, October 25, 2021 11:31 PM IST
കൊ​ട്ടാ​ര​ക്ക​ര: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് മാ​ഫി​യ​ക​ൾ ഏ​റ്റു​മു​ട്ടു​ക​യും ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്ത​തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ. ​ഷാ​ജു​വി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ന​ഗ​ര​സ​ഭാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും എ​ടു​ത്തു​മാ​റ്റു​ന്ന മ​ണ്ണ് ഇ ​ടി സി- ​പൊ​ൻ​മാ​നൂ​രി​ലെ ത​ക​ർ​ന്ന ക​നാ​ൽ റോ​ഡി​ൽ നി​ക്ഷേ​പി​ച്ച് ഇ​രു​ന്നൂ​റോ​ളം പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ സ​മി​തി അ​ധ്യ​ക്ഷ​ൻ അ​നീ​ഷ് കി​ഴ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും കൗ​ൺ​സി​ല​റു​മാ​യ അ​രു​ൺ കാ​ടം​കു​ളം, കൗ​ൺ​സി​ല​ർ ഗി​രീ​ഷ് കു​മാ​ർ, ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ല ക​മ്മി​റ്റി അം​ഗം അ​ജി​ത് ചാ​ലൂ​ക്കോ​ണം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ്‌ കേ​ള​മ​ത്ത്, സു​രേ​ഷ് അ​മ്പ​ല​പ്പു​റം, രാ​ജ​ൻ പു​ല​രി, ദീ​പു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, ഷാ​ജ​ഹാ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ സ​ബി​ത സ​തീ​ഷ്, ബി​നി, ശ്രീ​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.