സേ​വ​ന​ങ്ങ​ൾ ആ​ധു​നി​ക​വ​ത്ക്ക​രി​ച്ച് പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്ക്: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ
Monday, October 25, 2021 11:30 PM IST
കൊല്ലം: സ​പ്ലൈ​കോ​യു​ടെ സേ​വ​ന​ങ്ങ​ൾ ആ​ധു​നി​ക​വ​ൽ​ക്ക​രി​ച്ച് പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​ആ​ർ അ​നി​ൽ. ആ​ന​ന്ദ​വ​ല്ലീ​ശ്വ​ര​ത്ത് ന​വീ​ക​രി​ച്ച സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, മെ​ഡി​ക്ക​ൽ സ്റ്റോ​ർ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന്യാ​യ​വി​ല​യ്ക്ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്. ആ​ദി​വാ​സി ഊ​രു​ക​ളി​ലും സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലും അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ അ​ന​ർ​ഹ​രു​ടെ ക​യ്യി​ൽ നി​ന്നും തി​രി​കെ വാ​ങ്ങാ​ൻ ക​ഴി​ഞ്ഞു. ഈ ​കാ​ർ​ഡു​ക​ളി​ൽ ഒ​രു ല​ക്ഷ​ത്തി പ​ത്തൊ​ൻ​പ​തി​നാ​യി​ര​ത്തോ​ളം കാ​ർ​ഡു​ക​ൾ അ​ർ​ഹ​രാ​യ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു.
പൊ​തു​വി​ത​ര​ണ മേ​ഖ​ല​യു​ടെ ഗു​ണ​മേ​ന്മ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും, മ​ല​യോ​ര മേ​ഖ​ല​യി​ലും മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു.
സം​സ്ഥാ​ന​ത്ത് അ​രി വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ൻ കൂ​ടു​ത​ൽ അ​രി​യു​ടെ ആ​വ​ശ്യ​ക​ത കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​ന്ധ്ര, തെ​ല​ങ്കാ​ന മേ​ഖ​ല​ക​ളി​ൽ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ജ​യ അ​രി പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
സ​പ്ലൈ​കോ വ​ഴി ന്യാ​യ വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തോ​ടെ മാ​ർ​ക്ക​റ്റി​ലെ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്താ​ൻ സാ​ധി​ക്കും. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ കാ​ണാ​ത്ത ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലാ​ണ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. പ​തി​മൂ​ന്നോ​ളം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി വി​ല കൂ​ട്ടാ​തെ ന​ൽ​കി വ​രി​ക​യാ​ണ്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്കം ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​കു​ന്ന പീ​പ്പി​ൾ​സ് ബ​സാ​ർ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞുവെന്നും ​മ​ന്ത്രി പ​റ​ഞ്ഞു.
എം. ​മു​കേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു. ​എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ആ​ദ്യ​വി​ല്പ​ന നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, കൗ​ൺ​സി​ല​ർ ബി. ​ശൈ​ല​ജ, സ​പ്ലൈ​കോ റീ​ജ​ണ​ൽ മാ​നേ​ജ​ർ വി.​ ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.