ബസ് സർവീസ് നടത്തണം
Monday, October 25, 2021 11:30 PM IST
പു​ന​ലൂ​ർ: സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ ആ​വ​ശ്യ​മാ​യ സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ കെ​എ​സ്ആ​ർ​ടി​സി ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
നി​ല​വി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വ​ള​രെ കു​റ​ച്ചു സ​ർ​വീ​സു​ക​ളാ​ണു​ള്ള​ത്. തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് , അ​ഞ്ച​ൽ, കു​ള​ത്തൂ​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് മ​തി​യാ​യ സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​യ്ക്കേ​ണ്ട​തു​ണ്ട്. അ​ല്ലാ​ത്ത​പ​ക്ഷം യാ​ത്രാ​ക്ലേ​ശം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​നു ശേ​ഷം ചി​ല ഡി​പ്പോ​ക​ളി​ൽ നി​ന്ന് 50 ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ഓ​പ്പ​റേ​റ്റു ചെ​യ്യു​ന്ന​ത്.
കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ലെ​ത്താ​നു​ള്ള അ​ടി​സ്ഥാ​ന സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ യാ​ത്ര വ​ള​രെ ബു​ദ്ധി​മു​ട്ടാ​കും. തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് റൂ​ട്ടു​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ആ​ശ്ര​യം. എ​ത്ര​യും വേ​ഗം കു​ടു​ത​ൽ സ​ർ​വീ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി ആ​രം​ഭി​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

ഉ​പ​രോ​ധം ഇ​ന്ന്

കൊ​ല്ലം: കൊ​ല്ല​ത്തി​ന്‍റെ പൈ​തൃ​കം നി​ല​നി​ര്‍​ത്തി​യി​രു​ന്ന കൊ​ല്ലം ക​ല്ലു​പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം വൈ​കു​ന്ന​തി​ല്‍ പ്ര​തി​ക്ഷേ​ധി​ച്ചു​ഐ​എ​ൻ​റ്റി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ഉ​പ​രോ​ധം ന​ട​ത്തും. രാ​വി​ലെ 10-ന് ​ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പം ആ​ണ് ഉ​പ​രോ​ധം. കൊ​ല്ലം എം​എ​ല്‍​എ​യും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.
ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് പി ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​എ​ന്‍റ്റി​സി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും പ്ര​മു​ഖ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും. എ ​കെ ഹ​ഫീ​സ്, എ​സ് നാ​സ​റു​ദീ​ന്‍, കെ​എം റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.