മ​ദ്യ​ക്ക​ട​യി​ലെ മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, October 25, 2021 11:16 PM IST
കൊ​ല്ലം: ആ​ശ്രാ​മ​ത്തെ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ പ്രീ​മി​യം കൗ​ണ്ട​റി​ൽ നി​ന്ന് മ​ദ്യ​കു​പ്പി മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ൽ മ​ന​ക്ക​ര വ​യ​ലി​ൽ ബി​ജു (35) വി​നെ​യാ​ണ് ഈ​സ്റ്റ് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ൾ മ​ദ്യ​കു​പ്പി മോ​ഷ്ടി​ക്കു​ന്ന​ത് സി​സി ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പി​ന്നീ​ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. ഇ​താ​ണ് പ്ര​തി​യെ തി​രി​ച്ച​റി​യാ​നും പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്യാ​നും പോ​ലീ​സി​നും സ​ഹാ​യ​ക​മാ​യ​ത്.
രാ​ത്രി ക​ട അ​ട​യ്ക്കാ​റാ​യ സ​മ​യ​ത്താ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്. നീ​ല ടീ​ഷ​ർ​ട്ടും പാ​ന്‍റ്സു​മാ​യി​രു​ന്നു വേ​ഷം. മാ​സ്കും ധ​രി​ച്ചി​രു​ന്നു.
വ​ന്ന​യു​ട​ൻ ത​ന്നെ ഒ​രു ഫു​ൾ ബോ​ട്ടി​ൽ മ​ദ്യം എ​ടു​ത്ത് ഇ​ടു​പ്പി​ൽ തി​രു​കി. സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ ക​ട​യി​ൽ മ​ദ്യം വാ​ങ്ങാ​ൻ എ​ത്തി​യ​വ​രോ​ട് സൗ​ഹൃ​ദ സം​ഭാ​ഷ​ണ​വും ന​ട​ത്തി. പി​ന്നീ​ട് മ​ദ്യം വാ​ങ്ങാ​ൻ എ​ത്തി​യ ഒ​രാ​ളു​ടെ കൂ​ടെ ബി​ല്ലിം​ഗ് കൗ​ണ്ട​റി​ലേ​യ്ക്ക് വ​ന്നു. തു​ട​ർ​ന്ന് പു​റ​ത്ത് നി​ൽ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ ത​ന്ത്ര​പൂ​ർ​വം പു​റ​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം ഇ​യാ​ൾ നേ​ര​ത്തേ ക​ട​യി​ൽ എ​ത്തി സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി തി​രി​കെ പോ​യ​താ​യും സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

ഐ​ടി​ഐ പ്ര​വേ​ശ​നം

കൊല്ലം: ച​ന്ദ​ന​ത്തോ​പ്പ് സ​ര്‍​ക്കാ​ര്‍ ബേ​സി​ക് ട്രെ​യി​നി​ംഗ് സെ​ന്‍റ​റി​ലെ പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് എ​സ്എ​സ്​എ​ല്‍​സി പാ​സാ​യ​വ​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി 28. ഫോ​ണ്‍ 04742713099.