അ​ടു​ക്ക​ള​വാ​തി​ൽ കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ
Friday, October 22, 2021 11:25 PM IST
കൊല്ലം : കി​ളി​കൊ​ല്ലൂ​ർ ക​ല്ലും​താ​ഴം കാ​വേ​രി ന​ഗ​ർ -4, ആ​മി​നാ മ​ൻ​സി​ലി​ൽ അ​യ്യൂ​ബി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ ഹ​സീ​ന (36) യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന നാലു പ​വ​ൻ തൂ​ക്കം വ​രു​ന്ന​തും 130000- വി​ല​പി​ടി​പ്പു​ള്ള​തു​മാ​യ സ്വ​ർ​ണമാ​ല ക​വ​ർ​ച്ച​ചെ​യ്ത ആ​ളെ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കി​ളി​കൊ​ല്ലൂ​ർ ചാ​ന്പ​ക്കു​ളം വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ക​ബീ​ർ (58) ആ​ണ് പി​ടി​യി​ലാ​യ​ത്. ഹ​സീ​ന​യും 14 വ​യ​സ്‌​സു​ള്ള മ​ക​ളും മാ​ത്ര​മേ വീ​ട്ടി​ൽ താ​മ​സ​മു​ള്ളു. ഹ​സി​ന​യു​ടെ ഭ​ർ​ത്താ​വ് അ​യ്യൂ​ബ് വി​ദേ​ശ​ത്താ​ണ്. ഹ​സീ​ന​യു​ടെ അ​ക​ന്ന ബ​ന്ധു​കൂ​ടി​യാ​യ പ്ര​തി വീ​ട്ടി​ലെ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി വെ​ളു​പ്പി​ന് ഒന്നോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.
ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി.​ഡി വി​ജ​യ​കു​മാ​റി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം കി​ളി​കൊ​ല്ലൂ​ർ ഐ​എ​സ്എ​ച്ച്ഒ വി​നോ​ദ് കെ, ​എ​സ്ഐ​മാ​രാ​യ എ.​പി.​അ​നീ​ഷ്, ശ്രീ​നാ​ഥ് വി.​സ്, നി​സാ​ക്ക് എം. ​മ​ധു ബി. ​എ​എ​സ്ഐ ജി​ജു എ​സ്, സി​പി​ഒ സ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.