ക​ല്ലു​വാ​തു​ക്ക​ൽ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് എ​ഐവൈ​എ​ഫ് മാ​ർ​ച്ച് ന​ട​ത്തി
Friday, October 22, 2021 11:24 PM IST
ചാ​ത്ത​ന്നൂ​ർ:​ ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​ത്തി​ലെ അ​നി​ശ്ചി​താ​വ​സ്ഥ​യ്ക്കെ​തി​രെ​യും ജ​ന​ക്ഷേ​മ വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന ബി ​ജെപി ​ഭ​ര​ണ​സ​മി​തി രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും എ​ഐവൈ​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. ക​ല്ലു​വാ​തു​ക്ക​ൽ യു ​പിഎ​സിന് ​മു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ന് മു​ന്നി​ൽ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.
പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം എ​ഐവൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.സ​ജി​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ബി​നു പാ​രി​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ ​ഐ വൈ ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജി. ​എ​സ് ശ്രീ​ര​ശ്മി, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നോ​ബ​ൽ ബാ​ബു, എ​ച്ച്. ഹ​രീ​ഷ്, എ​സ് അ​നി​ൽ​കു​മാ​ർ, ബി​ജി​ൻ മ​ര​ക്കു​ളം, എ.സ​ന്തോ​ഷ്‌ കു​മാ​ർ, എ​സ്.ബി​നു, രാ​ജു ഡി ​ഭൂ​ത​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ർ. രാ​കേ​ഷ്, ബി​ജു​ജോ​ൺ, എ​സ്. സ​ജീ​വ്, അ​ജി​ത്ത് പാ​റ​യി​ൽ, വി​ശാ​ഖ് എം ​കു​റു​പ്പ്, അ​ർ​ജ്ജു​ൻ, നി​ധീ​ഷ്, അ​നീ​ഷ്, സ​ജു​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.