വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്നു
Friday, October 22, 2021 11:24 PM IST
പു​ന​ലൂ​ർ: പ്രി​യ​ദ​ർ​ശി​നി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ ആ​ശാ​വ​ർ​ക്ക​ർ​മാ​രെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും 24 ന് ​പു​ന​ലൂ​രി​ൽ ആ​ദ​രി​യ്ക്കും. സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്രി​യ​ദ​ർ​ശി​നി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സൈ​മ​ൺ അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം, മു​ൻ എം​എ​ൽ​എ പു​ന​ലൂ​ർ മ​ധു, ഭാ​ര​തീ​പു​രം ശ​ശി, ജോ​ൺ സാ​മു​വേ​ൽ അ​ടൂ​ർ, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, സി.​വി​ജ​യ​കു​മാ​ർ, സാ​ബു അ​ല​ക്സ്, അ​നൂ​പ് എ​സ് രാ​ജ് , മി​ഥു​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​യ്ക്കും.