വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ
Friday, October 22, 2021 11:24 PM IST
കൊ​ട്ടി​യം: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. ഒ​രു വ​ർ​ഷം മു​ന്പ് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ തൃ​ക്കോ​വി​ൽ വ​ട്ടം കി​ഴ​വൂ​ർ കു​രി​ശ​ടി​മു​ക്കി​ൽ ച​രു​വി​ള വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (29)നെ ​വാ​ൾ കൊ​ണ്ട ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി മു​ഖ​ത്ത​ല ല​ക്ഷ്മി​ഭ​വ​നി​ൽ സു​ധി (27) യെ​യാ​ണ് കൊ​ട്ടി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കഴിഞ്ഞ മാർച്ച് 15ന് രാ​ത്രി 11 ഓടെ കു​രി​ശ​ടി മു​ക്കി​ന് സ​മീ​പം പ്ര​തി ഹ​രി​കൃ​ഷ്ണ​നെ വാ​ൾ​കൊ​ണ്ട ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോയ പ്ര​തി​യെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ത്ത​ന്നൂ​ർ എ​സി​പി യു​ടെ നി​ർ​ദേശാ​നു​സ​ര​ണം കൊ​ട്ടി​യം ഐ​എ​സ്എ​ച്ച്ഒ ജിം​സ്റ്റ​ൽ, എ​സ്ഐ ഷി​ഹാ​ബ് എ​ന്ന​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.