അശാസ്ത്രീയമായ ട്രാഫിക് സംവിധാനം: യാത്രക്കാർ ദുരിതത്തിൽ
Friday, October 22, 2021 11:24 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​രി​ൽ ട്രാ​ഫി​ക് സം​വി​ധാ​ന​ങ്ങ​ൾ പാ​ളി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ .നി​ല​വി​ൽ പു​ന​ലൂ​ർ ന​ഗ​ര​ത്തി​ൽ റോ​ഡു മു​റി​ച്ചു​ക​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ര​ത്തി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യ​വും അ​ശാ​സ്ത്രീ​യ​മാ​യ ട്രാ​ഫി​ക് പ​രി​ഷ്ക്ക​ര​ണ​വും മൂ​ലം ജ​നം വ​ല​യു​ക​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളും മ​റ്റും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്ന​തും ഗ​താ​ഗ​ത​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു. റോ​ഡ് ന​വീ​ക​രി​ച്ച​തോ​ടെ അ​മി​ത​വേ​ഗ​ത​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​ത്. ഇ​തു മൂ​ലം അ​പ​ക​ട സാ​ധ്യ​ത​ക​ളും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. താ​ലൂ​ക്കാ​ശു​പ​ത്രി ജം​ഗ്‌​ഷ​ൻ ,പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ട്രാ​ഫി​ക് സം​വി​ധാ​നം പാ​ളി. സ്കൂ​ൾ തു​റ​ക്കു​ക കൂ​ടി ചെ​യ്യു​മ്പോ​ൾ റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​ത് ഏ​റെ ദു​ഷ്ക്ക​ര​മാ​കും. ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ട്രാ​ഫി​ക് പ​രി​ഷ്ക്ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.