റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം: സത്യഗ്രഹം നടത്തി
Friday, October 22, 2021 11:24 PM IST
കു​ണ്ട​റ: ചി​റ്റു​മ​ല മ​ൺ​ട്രോ​ത്തു​രു​ത്ത് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ച്ച് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ൺ​ട്രോ​ത്തു​രു​ത്ത് കാ​ന​റ ബാ​ങ്കി​നു സ​മീ​പം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ സ​ന്തോ​ഷ് അ​ടൂ​രാ​ൻ സ​ത്യ​ഗ്ര​ഹം ന​ട​ത്തി. സ​മ​രം ക​ല്ല​ട സെന്‍റ് ഫ്രാ​ൻ​സി​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​ൺ പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് മ​ണ്റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദ​ശാ​ബ്ദ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തും ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​യ ചി​റ്റു​മ​ല-മ​ൺ​ട്രോ​ത്തു​രു​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ത്ത​തി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധമാ​ണ് നാ​ട്ടു​കാ​ര​നാ​യ സ​ന്തോ​ഷ് അ​ടൂ​രാ​ൻ നാ​ട്ടു​കാ​രു​മാ​യൊ​ത്ത് സ​ത്യാ​ഗ്ര​ഹ​മി​രി​ക്കു​ന്ന​തി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​തെ​ന്നും ജ​ന​വി​കാ​രം മാ​നി​ച്ച് റോ​ഡ് എ​ത്ര​യും വേ​ഗം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും ഫാ ​ജോ​ൺ പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ഓ​ട്ടോറിക്ഷ- കാ​ർ തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.
സ​മാ​പ​നയോ​ഗം ഉ​ല്ലാ​സ് കോ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ബു അ​മ്പുവി​ള, ദീ​പ്തി ശ്രാ​വ​ൺ, സു​ദ​ർ​ശ​ന ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.