തീ​വ്ര​മ​ഴ സാ​ധ്യ​ത: ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മ​ന്ത്രി
Friday, October 22, 2021 11:24 PM IST
കൊല്ലം: അ​തി​തീ​വ്ര​മ​ഴ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും ക​ടു​ത്ത ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കാ​ത്ത വി​ധം മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഓ​ണ്‍​ലൈ​ന്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​പ​ക​ട സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.
അ​പ​ക​ട​മേ​ഖ​ല​യി​ലു​ള്ള​വ​രെ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി പാ​ര്‍​പ്പി​ക്ക​ണം. അ​പ​ക​ട​ക​ര​മാ​യി മ​ര​ങ്ങ​ളും മു​റി​ച്ച് നീ​ക്ക​ണം. പ​ള്ളി​ക്ക​ലാ​റി​ന്‍റെ പ​രി​സ​ര​ത്ത് പെ​ട്ട​ന്ന് വെ​ള്ളം നി​റ​യു​ന്ന സാ​ഹ​ച​ര്യം മു​ന്നി​ല്‍​ക്ക​ണ്ട് തീ​ര​ത്തു​ള്ള​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണം. മ​റ്റു ന​ദീ​തീ​ര​ങ്ങ​ളി​ലും സ​മാ​ന ന​ട​പ​ടി കൈ​ക്കൊ​ള്ള​ണം. സ്ഥി​തി​ഗ​തി വി​ല​യി​രു​ത്താ​നും നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്കു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ള്‍ നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ യോ​ഗം ചേ​ര​ണം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ഓ​ട​ക​ളി​ലും തോ​ടു​ക​ളി​ലും ഇ​ത​ര ജ​ല​സ്രോ​ത​സു​ക​ളി​ലും നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണം. തു​ലാ​വ​ര്‍​ഷ മു​ന്‍​ക​രു​ത​ലും നേ​ര​ത്തെ തു​ട​ങ്ങ​ണം.
ഇ​ടി​മി​ന്ന​ല്‍, കാ​റ്റ് എ​ന്നി​ങ്ങ​നെ പ്ര​കൃ​തി​ക്ഷോ​ഭ മു​ന​മ്പി​ലെ​ത്തി​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. തെന്മ​ല അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് തു​റ​ന്ന​ത് വ​ഴി ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നാ​യി. മ​ഴ കൂ​ടി​യാ​ലും ഇ​തേ രീ​തി പി​ന്തു​ട​രും. വെ​ള്ള​ക്കെ​ട്ട്-​മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​താ മേ​ഖ​ല​ക​ളി​ല്‍ നി​രീ​ക്ഷ​ണ​വും അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ണ്.
തെന്മ​ല, ആ​ര്യ​ങ്കാ​വ്, റോ​സ്മ​ല, ഉ​മ്മ​ന്നൂ​ര്‍, പി​റ​വ​ന്തൂ​ര്‍ എ​ന്നി​വ​ട​ങ്ങ​ളി​ലെ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.
കു​ടി​വെ​ള്ള-​വൈ​ദ്യു​തി ല​ഭ്യ​ത 24 മ​ണി​ക്കൂ​റും ഉ​റ​പ്പാ​ക്കാ​ന്‍ പ്ര​ത്യേ​ക ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. കോ​വി​ഡ് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചു​ള്ള മു​ന്‍​ക​രു​ത​ലും സ്വീ​ക​രി​ച്ചു. ക്യാ​മ്പു​ക​ളി​ല്‍ വാ​ക്‌​സി​നേ​ഷ​നും വി​വി​ധ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്കി. റോ​ഡു​ക​ള്‍ ത​ക​ര്‍​ന്ന് നി​ല​ച്ച ഗ​താ​ഗ​തം അ​തി​വേ​ഗം പു​ന:​സ്ഥാ​പി​ക്കു​ക​യാ​ണ്. തീ​ര​പ്ര​ദേ​ശ​ത്തും ന​ദീ​തീ​ര​ങ്ങ​ളി​ലും ജാ​ഗ്ര​ത സു​ശ​ക്ത​മാ​ക്കി. മീ​ന്‍​പി​ടു​ത്ത യാ​ന​ങ്ങ​ള്‍ മ​ട​ങ്ങി വ​രു​ന്നു​വെ​ന്നും ഉ​റ​പ്പാ​ക്കി വ​രി​ക​യാ​ണ് എ​ന്നും വ്യ​ക്ത​മാ​ക്കി.
അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ കളക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ അ​റി​യി​ച്ചു. മ​ണ്ണി​ടി​ച്ചി​ല്‍ മേ​ഖ​ല​ക​ളി​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ മ​ണ്ണ്മാ​ന്തി യ​ന്ത്രം ഉ​ള്‍​പ്പ​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി. ത​ക​ര്‍​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​താ​യും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.
കെ. ​സോ​മ​പ്ര​സാ​ദ് എം​പി, എം​എ​ല്‍എ​മാ​രാ​യ കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, സു​ജി​ത്ത് വി​ജ​യ​ന്‍​പി​ള്ള, പി.​എ​സ്.സു​പാ​ല്‍, സി. ​ആ​ര്‍. മ​ഹേ​ഷ്, പി. ​സി. വി​ഷ്ണു​നാ​ഥ്, സി​റ്റി പോ​ലി​സ് ക​മ്മി​ണ​ര്‍ ടി. ​നാ​രാ​യ​ണ​ന്‍, സ​ബ്ക​ല​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ, എ. ​ഡി. എം. ​എ​ന്‍. സാ​ജി​താ ബീ​ഗം, പു​ന​ലൂ​ര്‍ ആ​ര്‍ഡി​ഒ ബി. ​ശ​ശി​കു​മാ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.