കാ​റി​ലി​ടി​ച്ച് നി​ല​ത്ത് വീ​ണ കു​തി​ര​യ്ക്ക് പ​രി​ക്ക്
Friday, October 22, 2021 11:17 PM IST
ച​വ​റ: ദേ​ശീ​യ പാ​ത​യി​ലേ​ക്ക് വി​ര​ണ്ടോ​ടി​യ കു​തി​ര കാ​റി​ലി​ടി​ച്ച് നി​ല​ത്ത് വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മ​രു​ന്നൂ​ർ​കു​ള​ങ്ങ​ര ചെ​റു​കോ​ൽ​പ​റ​മ്പി​ൽ മു​ഹ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൈ​റ​എ​ന്ന നാ​ലു വ​യ​സു​ള്ള പെ​ൺ​കു​തി​ര​യ്ക്കാ​ണ് മാ​ര​ക​മാ​യ പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.30 ന് ​ദേ​ശീ​യ പാ​ത​യി​ൽ ക​ന്നേ​റ്റി പ​ള്ളി​മു​ക്കി​ൽ വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​റ്റി​വ​ട്ട​ത്തെ പ​രി​പാ​ടി ക​ഴി​ഞ്ഞ് കു​തി​ര​യു​മാ​യി മ​ട​ങ്ങി പോ​ക​വേ വി​ര​ണ്ടോ​ടി​യ കു​തി​ര ആ​ല​പ്പു​ഴ ക​രു​വാ​റ്റ തി​രു​നെ​ല്ലി പീ​ടി​ക​യി​ൽ വി​ജ​യ​കു​മാ​റും, മ​ക​ൻ ശം​ഭു​വും സ​ഞ്ച​രി​ച്ച കാ​റി​ലേ​ക്ക് ചാ​ടി ക​യ​റു​ന്ന​തി​നി​ട​യി​ലി​ടി​ച്ച് തെ​റി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്.

ശം​ഭു വി​ജ​യ​കു​മാ​ർ കൊ​ല്ല​ത്ത് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ പ​രീ​ക്ഷ​യ്ക്ക് പോ​ക​വേ​യാ​ണ് അ​പ​ക​ടം. ഇ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ക​ളു​ണ്ടാ​യി. ര​ക്തം വാ​ർ​ന്ന് റോ​ഡി​ലേ​ക്ക് കു​തി​ര വീ​ണ് കി​ട​ന്ന​തി​നെ തു​ട​ർ​ന്ന് പ​ത്ത് മി​നി​റ്റോ​ളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

ഉ​ട​ൻ ത​ന്നെ കു​തി​ര​യെ നോ​ക്കു​ന്ന​വ​രും നാ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ച​വ​റ പോ​ലീ​സും ചേ​ർ​ന്ന് കു​തി​ര​യെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കൊ​ല്ലം വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ലി​ലേ​ക്ക് വി​ടു​ക​യും ഗ​താ​ഗ​ത ത​ട​സ​മൊ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ച​വ​റ ഫ​യ​ർ ഫോ​ഴ്സെ​ത്തി റോ​ഡി​ൽ കി​ട​ന്ന ര​ക്തം നീ​ക്കം ചെ​യ്തു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ ഒ​രു വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.