പ്ര​കൃ​തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യു​ള്ള വി​ക​സ​നം ല​ക്ഷ്യം: മ​ന്ത്രി പി. ​പ്ര​സാ​ദ്
Friday, October 22, 2021 11:15 PM IST
കൊല്ലം: കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍ പ്ര​കൃ​തി​സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യു​ള്ള വി​ക​സ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കാ​ര്‍​ഷി​ക വി​ക​സ​ന-​ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദ്. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ത്പാ​ദ​ന- വ​രു​മാ​ന വ​ര്‍​ധ​ന​വി​ന് പു​റ​മെ പ​രി​സ്ഥി​തി സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്ത​ണം. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി കാ​ല്‍ നൂ​റ്റാ​ണ്ട് തി​ക​യ്ക്കു​മ്പോ​ള്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലു​ള്‍​പ്പെ​ടെ നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു.
പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ വി​ക​സ​നം സാ​ധ്യ​മാ​ക്കു​മ്പോ​ള്‍ ജ​ന​കീ​യ അ​ഭി​പ്രാ​യം തേ​ട​ണം. ക​ര്‍​ഷ​ക​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യാ​യി​രി​ക്കും പ​തി​ന്നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ക. യു​വാ​ക്ക​ളെ​യും സ്ത്രീ​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി യൂ​ണി​റ്റു​ക​ളാ​യി തി​രി​ച്ച് കൃ​ഷി വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കാ​ര്‍​ഷി​ക​രം​ഗ​ത്തെ അ​നു​ഭ​വ​പാ​ഠ​ങ്ങ​ളും അ​ടി​യ​ന്ത​ര ക​ട​മ​ക​ളും വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗം ജി​ജു പി. ​അ​ല​ക്‌​സ്, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് കൃ​ഷി വി​ഭാ​ഗം മേ​ധാ​വി എ​സ്. എ​സ.് നാ​ഗേ​ഷ് എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ. ഡാ​നി​യ​ല്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍, പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍ കെ. ​എ​സ്. ഷീ​ബ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​പ്ര​സാ​ദ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ പി.​ജെ. ആ​മി​ന, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.