എ. ​പാ​ച്ച​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്നു കൊ​ല്ല​ത്ത്
Friday, October 22, 2021 11:15 PM IST
കൊ​ല്ലം : എ ​പാ​ച്ച​ൻ ഫൗ​ണ്ടേ​ഷ​ന്റെ അ​ഭി​മു​ഖ്യ​ത്തി​ലു​ള്ള എ. ​പാ​ച്ച​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ൽ ന​ട​ക്കും.
സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കും. ഡി. ​ചി​ദം​ബ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മു​ൻ മ​ന്ത്രി പി.​കെ. ഗു​രു​ദാ​സ​ൻ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം ന​ട​ത്തും. എ​സ്.​സു​ധീ​ശ​ൻ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, പി.​രാ​മ​ഭ​ദ്ര​ൻ, എം. ​നൗ​ഷാ​ദ് എം​എ​ൽ​എ, സി.​ആ​ർ. മ​ഹേ​ഷ് എം ​എ​ൽ​എ, ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, എ​സ്. പ്ര​ഹ്ലാ​ദ​ൻ, കെ.​എ​സ്. ജ​യ​പ്ര​കാ​ശ്, രാ​മ​ച​ന്ദ്ര​ൻ മു​ല്ല​ശേ​രി, എ​സ്.​പി. മ​ഞ്ജു, രാ​ജ​ൻ വെ​മ്പി​ളി, എ.​എ.​അ​സീ​സ്, പ്ര​ബോ​ധ് എ​സ്. ക​ണ്ട​ച്ചി​റ, കെ.​വേ​ലാ​യു​ധ​ൻ പി​ള്ള, ബോ​ബ​ൻ ജി.​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.