ചി​റ്റാ​ലം​കോ​ട് - തോ​ണി​ച്ചാ​ൽ-മേ​പ്പ​ലം റോ​ഡ് ത​ക​ർ​ന്നി‌​ട്ട് ന​ട​പ​ടി​യി​ല്ല
Friday, October 22, 2021 11:15 PM IST
പു​ന​ലൂ​ർ: തെ​ന്മ​ല പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റാ​ലം​കോ​ട് - തോ​ണി​ച്ചാ​ൽ - മേ​പ്പ​ലം റോ​ഡ് ത​ക​ർ​ച്ച​യി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ടാ​റിം​ഗ് പൂ​ർ​ണ​മാ​യും ഇ​ള​കി​യ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. മ​ല​യോ​ര മേ​ഖ​ല​യാ​യ ഇ​വി​ടേ​യ്ക്ക് ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഇ​തു​വ​ഴി പു​ന​ലൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് ആ​ന​പ്പെ​ട്ട കോ​ങ്ക​ലി​ലേ​യ്ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ റോ​ഡു ത​ക​ർ​ന്ന​തോ​ടെ സ​ർ​വീ​സും നി​ല​ച്ചു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ആ​ളു​ക​ൾ താ​മ​സി​യ്ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്.

റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​യ്ക്കു​ന്നി​ല്ല. റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യും വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യു​മാ​ണ്. ഓ​ട്ടോ​റി​ക്ഷ​ക​ൾ പോ​ലും ഇ​വി​ടേ​യ്ക്ക് ഓ​ട്ടം പോ​കാ​റി​ല്ല. റോ​ഡി​ന്‍റെ ത​ക​ർ​ച്ച പ​രി​ഹ​രി​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​നാ​ധി​പ​ത്യ വ​നി​താ കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി മ​ഞ്ജു​മോ​ൾ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.