സം​വി​ധാ​യ​ക​ൻ സി​ദ്ധാ​ർ​ഥ ശി​വ​യെ ആ​ദ​രി​ച്ചു
Thursday, October 21, 2021 11:22 PM IST
കൊ​ട്ടാ​ര​ക്ക​ര: മി​ക​ച്ച സി​നി​മ സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​ര​സ്കാ​ര ജേ​താ​വും നി​ർ​മാ​താ​വും ന​ട​നും തി​ര​ക​ഥാ​കൃ​ത്തു​മാ​യ സി​ദ്ധാ​ർ​ഥ​ശി​വ​യെ യു​ണൈ​റ്റ​ഡ് റി​ലീ​ജി​യ​ൻ​സ് ഇ​ൻ​ഷ്യേ​റ്റീ​വ് (യു​ആ​ർ​ഐ) ദ​ക്ഷി​ണേ​ന്ത്യ ഘ​ട​കം ആ​ദ​രി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ​സാം.​കെ. ഡാ​നി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ 12 ൽ​പ​രം പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​ൻ സി​ദ്ധാ​ർ​ഥ ശി​വ​യി​ൽ നി​ന്നും മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ഇ​നി​യും പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് സാം ​കെ ഡാ​നി​യേ​ൽ പ​റ​ഞ്ഞു.

വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ആ​ർ​ഐ ഏ​ഷ്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ.​ഏ​ബ്ര​ഹാം ക​രി​ക്കം, ജ​ന​കീ​യ വാ​യ​ന​ശാ​ല പ്ര​സി​ഡന്‍റ് ബി​നു മാ​ത്യു, യു​ആ​ർ​ഐ സെ​ക്ര​ട്ട​റി കെ.​ജി.​മ​ത്താ​യി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​ആ​ർ​ഐ കൊ​ച്ചി കോ- ​ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കി​ൾ പ്ര​സി​ഡന്‍റു​കൂ​ടി​യാ​ണ് സി​ദ്ധാ​ർ​ഥ​ ശി​വ.