ച​വ​റ കെ ​എ​സ് പി​ള്ള​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Thursday, October 21, 2021 10:40 PM IST
കു​ണ്ട​റ: ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് ച​വ​റ കെ.​എ​സ് പി​ള്ള​യ്ക്ക് ക​വി​ത്ര​യ ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി.​വേ​ലാ​യു​ധ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡന്‍റ് കെ.​ബി.​മു​ര​ളി കൃ​ഷ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്ര​ന്ഥ​ശാ​ല​യു​ടെ ഉ​പ​ഹാ​രം ച​വ​റ കെ.​എ​സ് പി​ള്ള​യ്ക്ക് കെ.​ബി മു​ര​ളി​കൃ​ഷ്ണ​ൻ ന​ൽ​കി ആ​ദ​രി​ച്ചു. വ​ള്ള​ത്തോ​ളി​ന്‍റെ പ്ര​ശ​സ്ത കൃ​തി​യാ​യ മ​ഗ്ദ​ല​ന മ​റി​യ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൂ​റ് തി​ക​ഞ്ഞ മ​ഗ്ദ​ല​ന​മ​റി​യം എ​ന്ന വി​ഷ​യം ക​ല്ല​ട വി. വി. ജോ​സ് അ​വ​ത​രി​പ്പി​ച്ചു . ത​ത്ത്വ​മ​സി അ​വാ​ർ​ഡ് ല​ഭി​ച്ച ക​ല്ല​ട വി​.വി. ജോ​സി​ന് ക​വി​ത്ര​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി. ച​വ​റ കെ ​എ​സ് പി​ള്ള,ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി കെ.​ആ​ർ. ശ്രീ​ജി​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.