സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ഏ​റ്റു​മു​ട്ടി: മൂ​ന്നുപേ​ർ​ക്ക് കു​ത്തേ​റ്റു
Thursday, October 21, 2021 10:39 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് മാ​ഫി​യാ സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി. മൂ​ന്നു​പേ​ർ​ക്ക് കു​ത്തേ​റ്റു.​ ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ പു​ല​മ​ൺ കോ​ട്ട​പ്പു​റ​ത്തി​നു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. കു​ന്നി​ക്കോ​ട് ച​ക്കു​പാ​റ സ്വ​ദേ​ശി വി​ഷ്ണു, സ​ഹോ​ദ​ര​ൻ വി​നീ​ത് (​ശി​വ​ൻ), കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി രാ​ഹു​ൽ എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സി​ദ്ദി​ഖി​ന് മ​ർ​ദ്ദ​ന​ത്തി​ൽ സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഇ​ന്ന​ലെ വൈ​കുന്നേരമാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ നേ​ര​ത്തെ നി​ല​നി​ൽ​ക്കു​ന്ന ചി​ല്ല​റ വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​നാ​യി ഇ​ന്ന​ലെ വൈ​കുന്നേരം സി​ദ്ദി​ഖി​നെ​യും സു​ഹൃ​ത്ത് ഹാ​രി​സി​നെ​യും കു​ന്നി​ക്കോ​ട്ടേ​ക്ക് എ​തി‌​ർക​ക്ഷി​ക​ൾ വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ​വ​ച്ച് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മാ​യി. സി​ദ്ദി​ഖി​നെ കാ​ര്യ​മാ​യി മ​ർ​ദ്ദി​ച്ചു. പ​രി​ക്കേ​റ്റ സി​ദ്ദി​ഖി​നെ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നുശേ​ഷം ഇ​രു​കൂ​ട്ട​രി​ലും ഉ​ൾ​പ്പെ​ട്ട​വ​ർ ഒ​ത്തു​തീ​ർ​പ്പ് ശ്ര​മം ന​ട​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വി​ഷ്ണു​വും വി​നീ​തു​മ​ട​ങ്ങു​ന്ന സം​ഘ​ത്തെ കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. സി​ദ്ദി​ഖ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ശു​പ​ത്രി​യു​ടെ പ​രി​സ​ര​ത്തു​വ​ച്ച് ച​ർ​ച്ച തു​ട​ങ്ങ​വെ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു.

ഇ​രുവി​ഭാ​ഗ​ത്തി​ലു​മാ​യി മു​പ്പ​തി​ൽ​പ്പ​രം ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ക​ല്ലു​വ​ച്ച് ചി​ല​രെ ഇ​ടി​ച്ചു. നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡ് വ​ച്ച് അ​ടി​ച്ചു. തു​ട​ർ​ന്നാ​ണ് ക​ത്തി​ക്കു​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. മൂ​ന്നു​പേ​രെ കു​ത്തി. കു​ത്തേ​റ്റ രാ​ഹു​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​പ്പോ​ൾ അ​ക്ര​മി​സം​ഘം പി​ന്നാ​ലെ​യെ​ത്തി വീ​ണ്ടും ആ​ക്ര​മി​ച്ചു. ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​റി​ലും പ്ര​സ​വ മു​റി​യി​ലു​മൊ​ക്കെ രാ​ഹു​ൽ ഓ​ടി​ക്ക​യ​റി. ഇ​വി​ടെ​യെ​ല്ലാം ര​ക്തം ചീ​റ്റി​ത്തെ​റി​ച്ച നി​ല​യി​ലാ​ണ്. ഏ​റെ​നേ​ര​ത്തെ സം​ഘ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പോലീ​സ് എ​ത്തി​യ​ത്. അ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ര​ക്ഷ​പെ​ട്ടു.

അ​വ​ശ​നി​ല​യി​ലാ​യ രാ​ഹു​ലി​നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും വി​ഷ്ണു, വി​നീ​ത് എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ക​ണ്ടാ​ല​റി​യാ​വു​ന്ന മു​പ്പ​തോ​ളം​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. തു​ട​ർ സം​ഘ​ർ​ഷ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മാ​ഫി​യാ സം​ഘം ത​ന്നെ ത​ഴ​ച്ചു​വ​ള​രു​ന്നു​ണ്ട്.​ പോ​ലീ​സി​ന്‍റെയോ​ മോ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പിന്‍റെയോ​ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യ​ല്ല ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. രോ​ഗി​ക​ളി​ൽ നി​ന്നും അ​മി​ത​കൂ​ലി പി​ടി​ച്ചു വാ​ങ്ങു​ന്ന​വ​രാ​ണ് അ​ധി​ക​വും. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം.

ഒ​ട്ട​ന​വ​ധി പ​രാ​തി​ക​ളു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളെ താ​ലൂ​ക്കാ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ന്നും മാ​റ്റി​യെ​ങ്കി​ലും ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളി​ൽ ത​ന്നെ പാ​ർ​ക്കു ചെ​യ്തു വ​രു​ന്നു.​ ഇ​വ​രു​ടെ ഏ​ജന്‍റു​മാ​ർ സ​ദാ സ​മ​യ​വും ആ​ശു​പ​ത്രി​യി​ലു​മു​ണ്ടാ​കും. ചി​ല ജീ​വ​ന​ക്കാ​രു​ടെ പി​ന്തു​ണ​യും ഇ​വ​ർ​ക്കു​ണ്ട്.​ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രും ഏ​ജ​ന്‍റു​മാ​രു​മാ​ണ് അ​ധി​ക​വും. ഡ്രൈ​ഡേ​യി​ൽ ആം​ബു​ല​ൻ​സ് മ​റ​യാ​ക്കി ആ​ശു​പ​ത്രി വ​ള​പ്പി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ ച​രി​ത്ര​വും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​ക്കു​ണ്ട്.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യും നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ഓ​രോ സ്ഥ​ല​ത്തേ​ക്കു​മു​ള്ള നി​ര​ക്കു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.