വെ​ർ​ച്വ​ൽ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, October 21, 2021 10:39 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം സ​ഹോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന വെ​ർ​ച്വ​ൽ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു​രാ​വി​ലെ 8.30ന് ​ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ സി​ഥാ​ർ​ഥ് ശി​വ നി​ർ​വ​ഹി​ക്കും. എ​ട്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ ക​ഴി​വു​ക​ളാ​ണ് മാ​റ്റു​ര​യ്ക്ക​പ്പെ​ടു​ന്ന​ത്.

നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ, സം​ഗീ​ത-​നൃ​ത്ത മ​ത്സ​ര​ങ്ങ​ൾ, പ്ര​സം​ഗ​മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ഒ​ന്പ​ത് സ്കൂ​ൾ വേ​ദി​ക​ളി​ലാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​ൻ ക​ലോ​ത്സ​വ​മാ​യ​തു​കൊ​ണ്ടു​ത​ന്നെ കു​ട്ടി​ക​ളു​ടെ ഗ്രൂ​പ്പാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 109 മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ല​ക​ളി​ലെ 29 സ്കൂ​ളു​ക​ളി​ൽ നി​ന്നും ഏ​ക​ദേ​ശം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ റ​വ.​ഡോ.​ജി. എ​ബ്ര​ഹാം ത​ലോ​ത്തി​ൽ, ബാ​ല​ഗോ​പാ​ൽ, ഫാ.​വി​ൻ​സെ​ന്‍റ് കാ​രി​ക്ക​ൽ ചാ​ക്കോ, കെ.​എം.​മാ​ത്യു, എ​ബ്ര​ഹാം ക​രി​ക്കം എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.