കൊ​ല​പാ​ത​ക ശ്ര​മം: ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ നേ​താ​വ് അ​ട​ക്കം നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Thursday, October 21, 2021 10:39 PM IST
അ​ഞ്ച​ല്‍: കാ​റി​ല്‍ എ​ത്തി​യ വ​ര്‍​ക്ക​ല പാ​ള​യം​കു​ന്ന് സ്വ​ദേ​ശി റി​ജി​ന്‍ എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ നാ​ല് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. അ​ഞ്ച​ല്‍ പ​ന​ച്ചി​വി​ള ചെ​റു​ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ ആ​ൻ​ഡ്രി​ൻ, പ​ന​ച്ചി​വി​ള ചി​ഞ്ചു ഭ​വ​നി​ല്‍ ബാ​ബു​ക്കു​ട്ട​ൻ, റി​നീ​ഷ് മ​ൻ​സി​ലി​ൽ റി​നീ​ഷ്, ശ്രീ​നി​ല​യം വീ​ട്ടി​ൽ ശ്രീ​ദ​ര്‍​ശ് എ​ന്നി​വ​രെ​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ്രീ​ദ​ര്‍​ശ് ജോ​യി​ന്‍റ് കൗ​ൺ​സി​ൽ പു​ന​ലൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​ണ്.

അ​ഞ്ച​ല്‍ പ​ന​ച്ചി​വി​ള ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം​വ​ച്ച് കാ​റി​ല്‍ എ​ത്തി​യ റി​ജി​നെ ത​ട​ഞ്ഞു നി​ര്‍​ത്തി കൊ​ടു​വാ​ൾ കൊ​ണ്ട് വെ​ട്ടി​യും ക​മ്പു കൊ​ണ്ട് അ​ടി​ച്ചും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു എ​ന്നാ​ണു കേ​സ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ റി​ജി​നും കേ​സി​ലെ പ്ര​തി​യു​മാ​യ ആ​ൻ​ഡ്രി​നും ബ​ന്ധു​ക്ക​ളാ​ണ്. ആ​ൻ​ഡ്രി​ന്‍റെ ലോ​റി​യി​ലെ ഡ്രൈ​വ​ര്‍ ആ​യി​രു​ന്ന റി​ജി​ന്‍ മ​റ്റൊ​രു​വ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​റാ​യി പോ​യ​ത് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ റി​ജി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടി​യ​ക​യി​രു​ന്നു. അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഗോ​പ​കു​മാ​ര്‍, സ​ബ്ഇ​ന്‍​സ്പെ​ക്ട​ര്‍ ജോ​തി​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.