മ​ല​യോ​ര ഹൈ​വേ​യി​ല്‍ പ​ഴ​യേ​രൂ​ര്‍ വ​ള​വി​ല്‍ വീ​ണ്ടും അ​പ​ക​ടം
Thursday, October 21, 2021 10:39 PM IST
അ​ഞ്ച​ല്‍ : മ​ല​യോ​ര ഹൈ​വേ​യി​ല്‍ അ​ഞ്ച​ല്‍ കു​ള​ത്തു​പ്പു​ഴ പാ​ത​യി​ല്‍ പ​ഴ​യേ​രൂ​ര്‍ വ​ള​വി​ല്‍ വീ​ണ്ടും അ​പ​ക​ടം. ഇന്നലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് ത​മി​ഴ​നാ​ട്ടി​ല്‍ നി​ന്നും അ​ഞ്ച​ല്‍ ഭാ​ഗ​ത്തേ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യി എ​ത്തി​യ ച​ര​ക്ക് ലോ​റി വ​ള​വ് തി​രി​യ​വേ നി​യ​ന്ത്ര​ണം​വി​ട്ട് പാ​ത​ക്ക് കു​റു​കെ മ​റി​ഞ്ഞ​ത്.
ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ര്‍ സ​ഹാ​യി എ​ന്നി​വ​ര്‍​ക്ക് നി​സാ​ര​മാ​യി പ​രി​ക്കേ​റ്റു. എ​ന്നാ​ല്‍ വാ​ഹ​നം ലോ​റി പാ​ത​യി​ലേ​ക്ക് മറി​ഞ്ഞ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വെ​ട്ടി തി​രി​ച്ചില്ലായിരുന്നെ​ങ്കി​ല്‍ വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റു​ക സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്കു ആ​യി​രു​ന്നു.​ ലോ​റി​യി​ല്‍ പ​ച്ച​ക്ക​റി ലോ​ഡ് മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ ശേ​ഷം റി​ക്ക​വ​റി വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് ലോ​റി പാ​ത​യി​ല്‍ നി​ന്നും ഉ​യ​ര്‍​ത്തി​ മാറ്റി. ഏ​രൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു