റോ​ഡി​ൽ മ​ണ്ണ് ഉ​യ​ർ​ന്നു വ​ന്ന ഭാ​ഗം എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Wednesday, October 20, 2021 11:43 PM IST
കു​ണ്ട​റ: ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​തെ ത​ക​ർ​ന്നു കി​ട​ക്കു​ന്ന മു​ള​വ​ന - കൈ​ത​ക്കോ​ട് റോ​ഡി​ൽ മ​ണ്ണ് ഉ​യ​ർ​ന്നു വ​ന്ന ഭാ​ഗം പി.​സി.​വി​ഷ്ണു​നാ​ഥ് എംഎ​ൽ​എ ത​ദ്ദേ​ശ​ഭ​ര​ണ ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രോ​ടു​മൊ​പ്പം സ​ന്ദ​ർ​ശി​ച്ചു.​ റോ​ഡി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​വാ​ൻ എംഎ​ൽ​എ ​പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻജി​നീ​യ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.​
നി​ർ​മാ​ണ വേ​ള​യി​ൽ റോ​ഡി​ൽ മ​ണ്ണ് ഉ​യ​ർ​ന്നു വ​ന്ന ഭാ​ഗ​ത്ത് പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്ത​ണം. അ​ടി ഊ​റ്റ് ശ​ക്ത​മാ​യു​ള്ള​തി​നാ​ൽ വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന​തി​നു​ള്ള പ്ര​ത്യേ​കം സം​വി​ധാ​നം ഒ​രു​ക്ക​ണം. മ​ണ്ണ് ഉ​യ​ർ​ന്നു വ​ന്ന​തി​നെ​ക്കു​റി​ച്ച് ശാ​സ്ത്രീ​യ​മാ​യി പ​ഠ​നം ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നും എം​എ​ൽഎ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര, യുഡി​എ​ഫ് ​ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലിം, കു​ണ്ട​റ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ൻ​റ് എ​ൻജി​നീ​യ​ർ ഷാ​ജി, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ.​എ​ൽ.​മോ​ഹ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ അ​ല​ക്സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് കു​മാ​ർ, ര​ജി​ത, ഡോ.​അ​നി​ൽ രാ​ജ്, ജി.​മാ​മ​ച്ച​ൻ, ജി​തി​ൻ പ​ള്ളി​യ​റ, റി​നു രാ​ജ്, ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.