ബൈ​ക്കും പി​ക്ക​പ്പ് ആ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, October 20, 2021 1:41 AM IST
ചാ​ത്ത​ന്നൂ​ർ: ബൈ​ക്കും പി​ക്ക​പ്പ് ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. പാ​രി​പ്പ​ള്ളി മീ​ന​മ്പ​ലം ക​രു​ണ സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് സ​മീ​പം ത​ത്വ​മ​സി വീ​ട്ടി​ൽ സു​കേ​ശ് (34) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ക​ല്ലു​വാ​തു​ക്ക​ൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

സു​കേ​ശ് ബൈ​ക്കി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ പി​ക്ക​പ്പ് ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​ര​വൂ​ർ കൃ​ഷി​ഭ​വ​നി​ലെ കൃ​ഷി അ​സി​സ്റ്റ​ന്‍റാ​യി​രു​ന്നു സു​കേ​ശ് .പ്ര​മോ​ഷ​ൻ കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ ഓ​ഫീ​സി​ൽ ചു​മ​ത​ല ഏ​ല്ക്കാ​ൻ ബു​ധ​നാ​ഴ്ച പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു.

ചാ​ത്ത​ന്നൂ​ർ താ​ഴം തെ​ക്ക് സ്വ​ദേ​ശി​യാ​യ സു​കേ​ശ് മീ​ന​മ്പ​ല​ത്ത് പു​തി​യ വീ​ട് വ​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. സു​കു​മാ​ര​പി​ള്ള​യു​ടെ​യും ഗി​രി​ജ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ വ​ർ​ഷ. മ​ക്ക​ൾ: അ​വ​ന്തി​ക, അ​വ​നി​ക. പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.