ക​വി​ത​യി​ലെ ആ​ധ്യാത്മി​ക​ത; കാ​വ്യ​സം​വാ​ദം സംഘടിപ്പിച്ചു
Tuesday, October 19, 2021 11:35 PM IST
ചാത്തന്നൂർ: ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം ചാ​ത്ത​ന്നൂ​ർ മേ​ഖ​ലാ​ക്ക​മ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ മാന്പള്ളി ജി.ആർ രഘുനാഥിന്‍റെ ക​വി​ത​യി​ലെ ആ​ധ്യാത്മി​ക​ത എ​ന്ന വി​ഷ​യ​ത്തി​ൽ കാ​വ്യ​സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
ചാ​ത്ത​ന്നൂ​ർ ഇ​സ്യാ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സം​വാ​ദം ക​വി ബാ​ബു പാ​ക്ക​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം ചാ​ത്ത​ന്നൂ​ർ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജി.​ദി​വാ​ക​ര​ൻ അ​ധ്യക്ഷ​നാ​യി​രു​ന്നു. മു​രു​ക​ൻ പാ​റ​ശേരി പ്ര​ബ​ന്ധം അ​വ​ത​രി​ച്ചു.
ജാ​ന​കി എം ​നാ​യ​ർ, ന​ന്ദുശ്രീ, ​പാ​മ്പു​റം അ​ര​വി​ന്ദ് എ​ന്നി​വ​ർ കാ​വ്യാ​ലാ​പ​നം ന​ട​ത്തി. അ​ജി​ത് പ്ലാ​ക്കാ​ട്, ചാ​ത്ത​ന്നൂ​ർ വി​ജ​യ​നാ​ഥ്, ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സ​ന്തോ​ഷ് പ്രി​യ​ൻ, രാ​ജു കൃ​ഷ്ണ​ൻ, ​കെ.​പ​ത്മ, ആ​ർ.​ഷൈ​ല, കെ.​ജി.​രാ​ജു, എ​സ്.​ആ​ർ.​മ​ണി​ക​ണ്ഠ​ൻ, സു​ഭാ​ഷ് പു​ളി​ക്ക​ൽ, കെ.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്തു.