മാ​റ്റ​ങ്ങ​ള്‍​ക്ക് അ​ടി​ത്ത​റ​യി​ടു​വാ​ന്‍ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യ്ക്ക് സാ​ധി​ക്കും: പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള
Monday, October 18, 2021 11:27 PM IST
പ​ത്ത​നാ​പു​രം: സ​മൂ​ഹ​ത്തി​ല്‍ ആ​ശ്വാ​സ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​ന് പി​ന്തു​ണ​യും ക​ഴി​യു​ന്ന രീ​തി​യി​ല്‍ സാ​മ്പ​ത്തി​ക​ സ​ഹാ​യ​വും ചെ​യ്യേ​ണ്ട​ത് ക​ട​മ​യാ​യി കാ​ണ​ണ​മെ​ന്ന് ഗോ​വ ഗ​വ​ര്‍​ണ​ര്‍ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള പ​റ​ഞ്ഞു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യി മാ​റ്റി​നി​ര്‍​ത്ത​പ്പെ​ടു​ന്ന​വ​രെ ചേ​ര്‍​ത്തു നി​ര്‍​ത്ത​ണ​ം, ജീ​വി​ത​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന​വ​ര്‍​ക്ക് ഉ​ചി​ത​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ ങ്ങ​ളൊ​രു​ക്കി ന​ല്‍​ക​ണ​മെ​ന്നും അദ്ദേഹം പറഞ്ഞു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യു​ള്ള പു​ന​ര​ധി​വാ​സ​കേ​ന്ദ്രത്തിന്‍റെ പ​തി​ന​ഞ്ചാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി രു​ന്നു അ​ദ്ദേ​ഹം.

എ​ച്ച്​ഐ​വി ബാ​ധി​ത​രാ​യ കു​ഞ്ഞു​ങ്ങ​ളെ പ​രി​ച​രി​ക്കു​ന്ന​തി​ന് മി​സോ​റാ​മി​ലെ ഒ​രു വ​നി​ത ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളെ ദൈ​വി​ക​ ക​ര്‍​മ​മാ​യി വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ട് തന്‍റെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ഗ​വ​ര്‍​ണ​ര്‍ മാ​തൃ​കാ​പ​ര​മാ​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ മ​ന​സ​റി​ഞ്ഞ് അ​വ​രു​ടെ പു​രോ​ഗ​തി മു​ന്നി​ല്‍ ക​ണ്ട് അ​വ​ര്‍​ക്ക് ഭ​ക്ഷ​ണം, താ​മ​സ​സൗ​ക​ര്യം എ​ന്നി​വ ല​ഭ്യ​മാ​ക്കി​യാ​ല്‍ മാ​ത്ര​മേ പൂ​ര്‍​ണ​മാ​യും സ്വാ​ത​ന്ത്ര്യം കൈ​വ​രി​ച്ചു​വെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യൂ എ​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ള്‍ സാ​ക്ഷാ​ല്‍​ക്ക​രി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ച​ട​ങ്ങി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സേ​വ​ന​പ്ര​തി​ഭ​ക​ളാ​യ ഡോ. ​ഡി. ഷൈ​ന്‍​കു​മാ​ര്‍, മെ​ഹ​ര്‍​ഖാ​ന്‍ ചേ​ന്ന​ല്ലൂ​ര്‍, സി.​ജി. രാ​ജ​ന്‍ കെ​ട്ടി​ട​ത്തി​ല്‍, ജെ. ​രാ​ജ​ന്‍, അ​രു​ണ്‍ പു​ന​ലൂ​ര്‍, വി​ഷ്ണു വി​ജ​യ​ന്‍ എ​ന്നി​വ​ര്‍​ക്ക് ഗാ​ന്ധി​ഭ​വ​ന്‍റെ ആ​ദ​രം ഗ​വ​ര്‍​ണ​ര്‍ സ​മ്മാ​നി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ. ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ആ​ന​ന്ദ​വ​ല്ലി, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​ര്‍, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലേ​ബ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ മെ​മ്പ​ര്‍ ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍, ഇഎം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സെ​ക്ര​ട്ട​റി എ​ന്‍. ജ​ഗ​ദീ​ശ​ന്‍, ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ് എന്നിവർ പ്രസംഗിച്ചു.