പു​ത്തൂ​ർ ച​ന്ത പു​ത്ത​നാ​കാൻ 2.56 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി
Sunday, October 17, 2021 11:14 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​രി​ൽ ഹൈ​ടെ​ക് മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങാ​ൻ മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന്‍റെ സാ​ന്നിധ്യ ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റും.
കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2.56 കോ​ടി രൂ​പ​യാ​ണ് ഹൈ​ടെ​ക് മ​ത്സ്യ മാ​ർ​ക്ക​റ്റി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. 5704 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള പ്ര​ധാ​ന കെ​ട്ടി​ട​വും 1938 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള മ​റ്റൊ​രു കെ​ട്ടി​ട​വും നി​ർ​മി​ക്കും. 25 മ​ത്സ്യ സ്റ്റാ​ളു​ക​ൾ, ഉ​ണ​ക്ക​മീ​ൻ വി​ല്പ​യ്ക്കു​ള്ള ര​ണ്ട് സ്റ്റാ​ളു​ക​ൾ, 19 ചെ​റു​കി​ട ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ൾ, ചി​ക്ക​ൻ സ്റ്റാ​ൾ, ഇ​റ​ച്ചി സ്റ്റാ​ൾ, വ​നി​ത​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും പ്ര​ത്യേ​ക വി​ശ്ര​മ മു​റി​ക​ൾ, ടോ​യ് ലറ്റു​ക​ൾ എ​ന്നി​വ ഇ​വി​ടെ​യൊ​രു​ക്കും.
മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും കു​ടി​വെ​ള്ള​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കും. ഉ​ള്ള സ്ഥ​ലം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​കും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് മ​റ്റ് ഇ​ട​ങ്ങ​ൾ ക​ണ്ടെ​ത്തേ​ണ്ടി വ​രും. ഇ​തി​നു​ള്ള ആ​ലോ​ച​ന​യും ന​ട​ത്തു​ന്നു​ണ്ട്. കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​താ​ണ് പു​ത്തൂ​ർ മ​ത്സ്യ ച​ന്ത.
മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ച​ന്ത നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചാ​ണ് വി​ക​സ​ന​ത്തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച് മ​ന്ത്രി​ത​ന്നെ പൊ​തു പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യു​ണ്ടാ​യി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഒ​രു മാ​സ​ത്തി​നു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. ഒ​രു വ​ർ​ഷ​മെ​ടു​ക്കും നി‌​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ. അ​തു​വ​രെ നി​ല​വി​ലു​ള്ള ച​ന്ത മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി പ്ര​വ‌​ർ​ത്തി​പ്പി​ക്കേ​ണ്ട​തു​ണ്ട്.
നെ​ടു​വ​ത്തൂ​ർ, കു​ള​ക്ക​ട, പ​വി​ത്രേ​ശ്വ​രം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​ഗ​മ സ്ഥ​ല​മാ​ണ് പു​ത്തൂ​ർ. നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ പ​ണ്ടു​മു​ത​ലേ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ർ​ഷി​ക ച​ന്ത​യി​ലേ​ക്ക് മ​ത്സ്യ ച​ന്ത ത​ത്കാ​ലം മാ​റ്റാ​മെ​ന്ന നി​ല​യി​ലാ​ണ് ആ​ലോ​ച​ന​ക​ൾ. ഒ​രു വ​ർ​ഷം ഇ​വി​ടെ പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ടി​വ​രും. സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റ് ഇ​ട​ങ്ങ​ളു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.