ഹോളിക്രോസ് ആശുപത്രിയിൽ ലോ​ക ട്രോ​മാ ദി​നം ആചരിച്ചു
Sunday, October 17, 2021 11:14 PM IST
കൊ​ട്ടി​യം: ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ലും ട്രാ​ക്കും സം​യു​ക്ത​മാ​യി ലോ​ക ട്രോ​മാ ദി​നത്തി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ആം​ബു​ല​ൻ​സ്, ടാ​ക്സി, ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി റോ​ഡി​ൽ സം​ഭ​വി​ക്കാ​വു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ എ​ങ്ങ​നെ ഉ​ട​ന​ടി ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​രി​ശീ​ല​ന ക്ലാ​സും, റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ളും അ​വ​ർ പാ​ലി​ക്കേ​ണ്ട ക​ട​മ​ക​ളെ കു​റി​ച്ചു​മു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ഹോ​ളി​ക്രോ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തിയാതായി പി.​ആ​ർ. ഓ. ​രാ​ജീ​വ് തോ​മ​സ് അ​റി​യി​ച്ചു.
എ​മ​ർ​ജ​ൻ​സി ചീ​ഫ് ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ.​ആ​തു​ര​ദാസ്, ജോ​യി​ന്‍റ് ആ​ർടിഓ ശ​ര​ത്ച​ന്ദ്ര​ൻ ​എ​ന്നി​വ​ർ​ ക്ലാ​സുക​ൾ ന​യി​ച്ചു. തു​ട​ർ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ഴ്സി​ങ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ. ഷെ​റി​ൻ തോ​മ​സ് ന​ട​ത്തി. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് . ഡോ. ​അ​ല​ക്സാ​ണ്ട​ർ.​കെ.​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർടിഓ. ഏ ​കെ. ദി​ലു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻഎംപി, എംഎൽഎമാരായ എം.​നൗ​ഷാ​ദ്, പി.​സി.​വി​ഷ്ണു​നാ​ഥ്, ഡോ.ആതുരദാസ്, ന്യൂ​റോ സ​ർ​ജ​ൻ​മാ​രാ​യ ഡോ. ​റോ​ജി​ൻ ഏ​ബ​ഹാം, ഡോ.​ജി ജോ ​ജോ​സ​ഫ്, സി​നി, ആ​ർ​ട്ടി​സ്റ്റ് നൂ​റി​ൻ ഷെ​റി​ഫ്, വി​പി​ൻ വി​ൽ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

ച​വ​റ കെ.​എ​സ്.​പി​ള്ള​യെ
ബിസി ലൈബ്രറി ആ​ദ​രി​ച്ചു
ച​വ​റ: കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്‌​കാ​രം നേ​ടി​യ ക​വി ച​വ​റ കെ.​എ​സ്. പി​ള്ള​യെ ആ​ദ​രി​ച്ച് ബിസി ലൈ​ബ്ര​റി.​
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു.​ ലൈ​ബ്ര​റി ക​ണ്‍​വീ​ന​ര്‍ കെ.​പി. ശ​ങ്ക​ര​പ്പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​സി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വി. ​വി​ജ​യ​കു​മാ​ര്‍, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ച​ന്ദ്ര​ന്‍, സി. ​ര​ഘു​നാ​ഥ്, പ്ര​മോ​ദ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ലൈ​ബ്ര​റി അം​ഗ​ങ്ങ​ളു​ടെ ര​ച​ന​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ സൃ​ഷ്ടി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ആ​ദ്യ പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​യ​ര്‍​ന്ന മാ​ര്‍​ക്കു വാ​ങ്ങി​യ കു​ട്ടി​ക​ളെ​യും ആ​ദ​രി​ച്ചു.