കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ​യ കുറഞ്ഞില്ല: അ​ഞ്ചു വീ​ടു​ക​ൾ ത​ക​ർ​ന്നു
Sunday, October 17, 2021 10:52 PM IST
പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ​യ്ക്ക് ശ​മ​ന​മി​ല്ല . അ​ഞ്ചു വീ​ടു​ക​ൾ ത​ക​ർ​ന്നു. അ​മ്പ​തേ​ക്ക​ർ സ​ജി​താ ഭ​വ​നി​ൽ സ​ജി​ത​യു​ടെ വീ​ട് പൂ​ർ​ണമാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്.​ പു​ന​ലൂ​ർ ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.
കെഎ​സ്ആ​ർടിസി ജം​ഗ്ഷ​നി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും വെ​ള്ളം ക​യ​റി. അ​ടു​ക്ക​ള​മൂ​ല, മു​ക്ക​ട​വ്, ചെ​മ്മ​ന്തൂ​ർ ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. തെ​ന്മ​ല ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തോ​ടെ ക​ല്ല​ട​യാ​റും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ക​ല്ല​ട​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​യ്ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​യ്ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.
മു​ക്ക​ട​വ് - വ​ന്മ​ള റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളും ഒ​റ്റ​പ്പെ​ട്ടു. ​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മ​ഴ അ​ല്പം ശ​മി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ശ​ക്ത​മാ​യ മ​ഴ ത​ന്നെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ടാ​യി. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ൾ​പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ണ്ട്. പു​ന​ലൂ​ർ പേ​പ്പ​ർ​മി​ൽ റോ​ഡി​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​ത​വും നി​ല​ച്ചി​ട്ടു​ണ്ട്.