ദു​രി​ത കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് എം​എ​ല്‍​എ
Sunday, October 17, 2021 10:52 PM IST
തെ​ന്മ​ല : ശ​ക്ത​മാ​യ മ​ഴ​യെ തുടർന്ന് വ​ലി​യ ജാ​ഗ്ര​ത​യും മു​ന്നൊ​രു​ക്ക​ങ്ങ​ളും ആ​രം​ഭി​ച്ച് അ​ധി​കൃ​ത​ര്‍. മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ള​യ കെ​ടു​തി നേ​രി​ല്‍ ക​ണ്ടു വി​ല​യി​രു​ത്താ​ന്‍ പു​ന​ലൂ​ര്‍ എം​എ​ല്‍​എ എ​ത്തി.
കു​ള​ത്തു​പ്പു​ഴ, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് പ​ഞ്ച​യത്തു​ക​ളി​ലാ​ണ് എം​എ​ല്‍​എ പി.​എ​സ് സു​പാ​ല്‍ നേ​രി​ട്ടെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ മ​ന​സി​ലാ​ക്കി​യ​ത്. രാ​വി​ലെ പ​ത്തോ​ടെ കു​ള​ത്തു​പ്പു​ഴ​യി​ല്‍ എ​ത്തി​യ എം​എ​ല്‍​എ പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു പോ​ലീ​സ് അ​ധി​കൃ​ത​രു​മാ​യി കൂ​ടി​ക്ക​ഴി​ച്ച ന​ട​ത്തി നി​ല​വി​ല​ത്തെ സ്ഥി​തി വി​ല​യി​രു​ത്തി.
പി​ന്നീ​ട് ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ കു​ള​ത്തു​പ്പു​ഴ കഎ​സ്​ആ​ര്‍ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും സ​ന്ദ​ര്‍​ശ​നം ആ​രം​ഭി​ച്ചു. ഡി​പ്പോ​യി​ല്‍ വെ​ള്ളം ക​യ​റി​യ​തു​മൂ​ലം ഉ​ണ്ടാ​യ നഷ്ട​ങ്ങ​ള്‍ ജീ​വ​ന​ക്കാ​ര്‍ എം​എ​ല്‍​എ​ക്ക് വി​വ​രി​ച്ചു. ഡി​പ്പോ​യു​ടെ സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന തോ​ട്ടി​ല്‍ നി​ന്നും വ​രു​ന്ന വെ​ള്ള​മാ​ണ് ഇ​വി​ടേ​ക്ക് ഇ​ര​ച്ചു ക​യ​റു​ന്ന​ത്. ഇ​ത് ത​ട​യാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ആ​ലോ​ചി​ച്ചു സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.
തു​ട​ര്‍​ന്ന് കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​മ്പ​ലം, 50 ഏ​ക്ക​ര്‍, ക​ല്ലു​വെ​ട്ടാം​കു​ഴി വാ​ര്‍​ഡു​ക​ളും എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു. ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​രെ നേ​രി​ല്‍ ക​ണ്ടു കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ എം​എ​ല്‍​എ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു.
തെ​ന്മ​ല​യി​ല്‍ പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ച്ച എം​എ​ല്‍​എ കെ​ഐ​പി അ​ധി​കൃ​ത​രു​മാ​യി നി​ല​വി​ല​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ആ​രാ​ഞ്ഞു. നി​ല​വി​ല്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്താ​നു​ള്ള അ​നു​മ​തി എം​എ​ല്‍​എ ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി സം​സാ​രി​ച്ച ശേ​ഷം ന​ല്‍​കി​യി​ട്ടു​ണ്ട്.
അ​തേ​സ​മ​യം ത​ന്നെ മു​ന്ന​റി​യ​പ്പ് ന​ല്‍​കി​യ ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്താ​വൂ എ​ന്ന നി​ര്‍​ദേ​ശ​വും എം​എ​ല്‍​എ ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​ര്യ​ങ്കാ​വി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം മ​ഴ​വെ​ള്ള പാ​ച്ചി​ലി​ല്‍ ത​ക​ര്‍​ന്ന ചേ​ന​ഗി​രി പാ​ലം സ​ന്ദ​ര്‍​ശി​ച്ച എം​എ​ല്‍​എ വേ​ഗ​ത്തി​ല്‍ പാ​ല​ത്തി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
ആ​ര്യ​ങ്കാ​വ് ഗി​രി​ജ​ന്‍ കോ​ള​നി, ഇ​ട​പ്പാ​ള​യം, തെ​ന്മ​ല ത​ടി ഡി​പ്പോ എ​ന്നി​വ​ട​ങ്ങ​ളും എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു.