കോ​വി​ഡ് രോ​ഗി ചി​കി​ത്സ കി​ട്ടാ​തെ ആം​ബു​ല​ന്‍​സി​ല്‍ കി​ട​ന്ന് മ​രി​ച്ചു
Sunday, September 26, 2021 9:21 PM IST
കൊ​ല്ലം: കോ​വി​ഡ് രോ​ഗി ചി​കി​ത്സ കി​ട്ടാ​തെ ആം​ബു​ല​ന്‍​സി​ല്‍ കി​ട​ന്ന് മ​രി​ച്ചു. കാ​ലി​ല്‍ വെ​രി​ക്കോ​സി​ന്‍റെ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം കൊ​വി​ഡ് പോ​സി​റ്റീ​വാ​യ രോ​ഗി​യാ​ണ് ചി​കി​ത്സ കി​ട്ടാ​തെ ആ​ശു​പ​ത്രി​യ്ക്ക് പു​റ​ത്ത് ആം​ബു​ല​ന്‍​സി​ല്‍ കി​ട​ന്ന് മ​രി​ച്ച​ത്. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് സം​ഭ​വം. പ​ര​വൂ​ര്‍ പാ​റ​യി​ല്‍​കാ​വ് പു​തു​വ​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പാ​രി​പ്പ​ള്ളി പ​ള്ളി​വി​ള വീ​ട്ടി​ല്‍ ബാ​ബു(67)​ആ​ണ് മ​രി​ച്ച​ത്.
ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ബാ​ബു​വി​നെ ന​ഗ​ര​സ​ഭ​യു​ടെ ആം​ബു​ല​ന്‍​സി​ല്‍ പ​ര​വൂ​ര്‍ നെ​ടു​ങ്ങോ​ല​ത്തെ വീ​ട്ടി​ല്‍ നി​ന്നും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ രോ​ഗി​യെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.
തു​ട​ർ​ന്ന് പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​രു​ടെ പ്ര​തി​ഷേ​ധ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ ആം​ബു​ല​ന്‍​സി​ലെ​ത്തി പ​രി​ശോ​ധി​ച്ചു മ​ട​ങ്ങി. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ രോ​ഗി​യ്ക്ക്് സീ​രി​യ​സാ​ണെ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ അ​റി​യി​ച്ചി​ട്ടും പ്ര​വേ​ശ​നം ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് വീ​ണ്ടും പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പി​പി​ഇ കി​റ്റ് ധ​രി​ച്ച് ട്രോ​ളി​യു​മാ​യി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ​ത്തി​യ​പ്പോ​ഴേ​ക്കും രോ​ഗി മ​രി​ച്ചു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.
ആ​ശു​പ​ത്രി​യു​ടെ വീ​ഴ്ച​യ്‌​ക്കെ​തി​രേ ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കി. പൊ​ഴി​ക്ക​ര പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലെ ഡോ​ക്ട​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മു​ന്‍​കൂ​ട്ടി അ​റി​യി​ച്ചി​ട്ടും അ​ധി​കൃ​ത​ര്‍ ചി​കി​ത്സ ന​ല്‍​കാ​ന്‍ ത​യ്യാ​റി​ല്ലെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.