മൂ​ല്യ​ബോ​ധ​മു​ള്ള ത​ല​മു​റ​യെ സൃഷ്ടിക്കുന്നത് അ​ധ്യാ​പ​ക​ർ: മ​ന്ത്രി
Sunday, September 26, 2021 9:21 PM IST
കൊ​ട്ടാ​ര​ക്ക​ര: രാ​ജ്യ​നി​ല​നി​ൽ​പ്പി​നാ​വ​ശ്യ​മാ​യ രാ​ജ്യ സ്നേ​ഹ​വും മൂ​ല്യ​ബോ​ധ​വു​മു​ള്ള ത​ല​മു​റ​യെ സൃ​ഷ്ടി​ക്കു​ന്ന​ത് അ​ധ്യാ​പ​ക​രാ​ണെ​ന്ന് മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ.
ക്ലാസ് ​മു​റി​യു​ടെ നാ​ലു ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല ഇ​ന്ന​ത്തെ വി​ദ്യാ​ദ്യാ​സ​മെ​ന്നും അ​ന​ന്ത​മാ​യ അ​റി​വി​ന്‍റെ വി​ഹാ​യി​സി​ലേ​ക്ക് കു​രു​ന്നു​ക​ളെ ആ​ന​യി​ക്കു​ക​യാ​ണ് ഗു​രു​ശ്രേ​ഷ്ഠ​ർ ചെ​യ്തു​ വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദേ​ശീ​യ അ​ധ്യാ​പ​ക ക്ഷേ​മ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന എ​സ്​എ​സ്എ​ൽ​സി, വി​എ​ച്ച്​എ​സ്ഇ, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ മ​ക്ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ഭ്യാ​സ ജി​ല്ലാ​ത​ല​ത്തി​ൽ കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ ന​ട​ന്ന പ്ര​തി​ഭ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല വി​ദ്യാ​ഭാ​സ ഓ​ഫീ​സ​ർ ആ​ർ.​എ​സ്. സു​രേ​ഷ് ബാ​ബു, പ്രി​ൻ​സി​പ്പൽ ഫാ.​റോ​യി ജോ​ർ​ജ്, മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ബി​ജി ഷാ​ജി, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജി ജേ​ക്ക​ബ്, കെ.​ഒ.​രാ​ജു​ക്കു​ട്ടി, ജി.​ബാ​ല​ച​ന്ദ്ര​ൻ, ടി.​ആ​ർ.​മ​ഹേ​ഷ്, ഒ.​ബി​നു, കെ.​ഷാ​ജു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ സ​മ്മാ​നി​ച്ചു.​കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ൽ ക്ലാ​സു​ക​ളോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ കൊ​ട്ടാ​ര​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ക​ർ​മ പ​ദ്ധ​തി​യാ​യ വി​ജ​യ​പ​ഥ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​നും യോ​ഗ​ത്തി​ൽ തു​ട​ക്ക​മാ​യി.​വി​ജ​യ​പ​ഥ​ത്തി​ന്‍റെ ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത ശാ​സ്താം​കോ​ട്ട ഡോ.​സി.​ടി.​ഈ​പ്പ​ൻ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ സു​ധി.​എം.​രാ​ജ​നെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.