ധ​ര്‍​ണ ന​ട​ത്തി
Sunday, September 26, 2021 9:17 PM IST
കൊ​ല്ലം: ശ​മ്പ​ളം, ഓ​ണ​റേ​റി​യം എ​ന്നി​വ വ​ര്‍​ധി​പ്പി​ക്കു​ക, പെ​ന്‍​ഷ​ന്‍ പ​തി​നാ​യി​രം രൂ​പ​യാ​യി ഉ​യ​ര്‍​ത്തു​ക, റി​സ്ക്‌ അ​ല​വ​ന്‍​സ് പ​തി​നാ​യി​ര​മാ​യി ഉ​യ​ര്‍​ത്തു​ക, ഇ​എ​സ്ഐ അ​നൂ​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക, കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തെ​റ്റാ​യ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ആം​ഗ​ന്‍​വാ​ടി വ​ര്‍​ക്ക​ര്‍​മാ​ര്‍, ഹെ​ല്‍​പ​ര്‍​മാ​ര്‍, ആ​ശ​വ​ര്‍​ക്കാ​ര്‍​മാ​ര്‍, സ്കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​സ്റ്റ്‌ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ സം​യു​ക്ത ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളി​ല്‍​പ്പെ​ട്ട​വ​രാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
ച​ണ്ണ​പ്പേ​ട്ട പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ല്‍ ന​ട​ന്ന ധ​ര്‍​ണ അ​ല​യ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സീം, ജേ​ക്ക​ബ് മാ​ത്യു, ബി​നു ചാ​ക്കോ, ഗീ​ത കു​മാ​രി, ശോ​ഭ​ന തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​ട്ടാ​ര​ക്ക​ര:​ വെ​ളി​യം താ​ന്നി​മു​ക്ക് സാ​ഹി​തി ഗ്ര​ന്ഥ​ശാ​ല വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.
ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽസി, പ്ല​സ്ടൂ പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളും എ ​പ്ല​സ് ഗ്രേ​ഡോ​ഡു കൂ​ടി വി​ജ​യി​ച്ച വെ​ളി​യം, പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ മ​റു​പു​റ​ത്ത് വി​ലാ​സ​വും ഫോ​ൺ ന​മ്പ​രും രേ​ഖ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ രണ്ടിന് ​മു​മ്പാ​യി മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പ് സ​ഹി​തം ഗ്ര​ന്ഥ​ശാ​ല​യി​ൽ നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ എ​ത്തി​ക്കേ​ണ്ട​താ​ണ്.
സിബിഎ​സ്ഇ, ​ഐ​സിഎ​സ്​സി സി​ല​ബ​സു​ക​ളി​ൽ പ​ഠി​ച്ച് ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി വി​ജ​യം കൈ​വ​രി​ച്ച ഗ്ര​ന്ഥ​ശാ​ല​യി​ൽ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കു​ന്ന​താ​യി​രി​ക്കും. ഫോൺ: 99615 93052 9447064126 .