എ​ക്സൈ​സ് ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രം: ഡോ. സു​ജി​ത് വി​ജ​യ​ൻ പി​ള്ള
Sunday, September 26, 2021 9:17 PM IST
കൊല്ലം: കേ​ര​ള സ്റ്റേ​റ്റ് എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഡോ. ​സു​ജി​ത് വി​ജ​യ​ൻ പി​ള്ള എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളെ അ​മ​ർ​ച്ച ചെ​യ്യു​വാ​ൻ എ​ക്സൈ​സ് വ​കു​പ്പി​നെ കൂ​ടു​ത​ൽ ആ​ധു​നി​ക​വ​ത്ക​രി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് എംഎൽഎ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കേ​സു​ക​ൾ ക​ണ്ടെ​ടു​ക്കു​ന്ന​തി​ലും കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ എ​ത്തി​ക്കു​ന്ന​തി​ലും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് എ​ക്സൈ​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി വ​രു​ന്ന​ത്. അം​ഗ​ബ​ലം കു​റ​വാ​യി​ട്ടും ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ലും മ​റ്റു സേ​ന​ക​ളി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി സേ​നാ​ഗം​ങ്ങ​ളു​ടെ ബു​ദ്ധി​പ​ര​മാ​യ ക​ഴി​വ് ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ കേ​സു​ക​ൾ ക​ണ്ടെ​ടു​ക്കു​വാ​ൻ എ​ക്സൈ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​യു​ന്നു.
സാ​മൂ​ഹി​ക പ്ര​ധി​ബ​ദ്ധ​ത​യോ​ട് കൂ​ടി സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി വ​ർ​ജ്ജ​ന മി​ഷ​നായ വി​മു​ക്തി സ​മൂ​ഹ​ത്തി​ന്‍റെ താ​ഴെ ത​ട്ടി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ത്തി എ​ടു​ക്കു​ന്ന​തി​ൽ എ​ക്സൈ​സ് ജീ​വ​ക്കാ​ർ മു​ന്നി​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്തും അ​ശ​ര​ണ​ർ​ക്കു ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​നും, ഭ​ക്ഷ്യ കി​റ്റു​ക​ളും, വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത​തി​ലൂ​ടെ​യും സ​മൂ​ഹ​ത്തി​നു ത​ണ​ലാ​യി എ​ക്സൈ​സ് ജീ​വ​ന​ക്കാ​ർ പ്ര​വൃ​ത്തി​ച്ച​തി​ന്‍റെ മാ​തൃ​ക​യാ​യി കാ​ണു​വാ​ൻ ക​ഴി​യും എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കൊ​ല്ലം എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഹാ​ളി​ൽ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ​ഫോ​മി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്രട്ട​റി സ​ന്തോ​ഷ് വ​ർ​ഗീ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ എ. ​അ​ജി​ത് വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ടറി കെ. ​രാ​മ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന സെ​ക്രട്ടറി റ്റി. ​സ​ജു കു​മാ​ർ, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ബി. ​സു​രേ​ഷ്, എ​ൻജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു. എ​ക്സൈ​സ് ജീ​വ​ന​ക്കാ​രു​ടെ ജോ​ലി സ​മ​യം നി​ജ​പെ​ടു​ത്തു​ക, അം​ഗ​ബ​ലം വ​ർ​ധി​പ്പി​ക്കു​ക, പു​ന​ലൂ​ർ, കു​ണ്ട​റ, ച​വ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സു​ക​ൾ ആ​രം​ഭി​ക്കു​ക എ​ന്നി പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പിച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ. ​രാ​ജു-പ്ര​സി​ഡ​ന്‍റ്, പി. ​രാ​ജു-വൈ​സ് പ്ര​സി​ഡ​ന്‍റ്, സ​ന്തോ​ഷ് വ​ർ​ഗീ​സ്-സെ​ക്ര​ട്ട​റി, അ​ജീ​ഷ്.​ഡി ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി, എ. ​അ​ജി​ത് കു​മാ​ർ ട്രെ​ഷ​റ​ർ, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി റ്റി. ​സ​ജു കു​മാ​ർ, എ​സ്.​ആ​ർ. ഷെ​റി​ൻ രാ​ജ്, എം. ​എ​സ്. ഗി​രീ​ഷ് എ​ന്നി​വ​രെ സ​മ്മേ​ള​നം എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു.