ശു​ചി​ത്വ-​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് വിവിധ പ​രി​പാ​ടി​ക​ള്‍: ജി​ല്ലാ ക​ള​ക്ട​ര്‍
Sunday, September 26, 2021 9:17 PM IST
കൊല്ലം: രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​തി​ന്‍റെ 75 വ​ര്‍​ഷം ആ​ഘോ​ഷി​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി 2022 ഓ​ഗ​സ്റ്റ് വ​രെ നീ​ളു​ന്ന വ്യ​ത്യ​സ്ത ശു​ചി​ത്വ-​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​രി​പാ​ടി​ക​ള്‍ ജി​ല്ല​യൊ​ട്ടാ​കെ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​ള്‍​പ്പെ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
പൊ​തു​ഇ​ട​ങ്ങ​ള്‍, നീ​ര്‍​ത്ത​ട​ങ്ങ​ള്‍, ജ​ലാ​ശ​യ​ങ്ങ​ള്‍, ഓ​ട​ക​ള്‍ എ​ന്നി​വ​യു​ടെ ശു​ചീ​ക​ര​ണ​ക​ത്തി​ന് ജ​ന​പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കും. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന ന​ല്‍​കും. ഉ​റ​വി​ട മാ​ലി​ന്യ സം​സ്‌​ക​ര​ണം ന​ട​ത്തി പ്രാ​ണി​ജ​ന്യ രോ​ഗ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​നാ​കും. ഗാ​ര്‍​ഹി​ക-​സ്ഥാ​പ​ന-​ക​മ്യൂ​ണി​റ്റി ത​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ ഉ​പാ​ധി​ക​ളു​ടെ ആ​വ​ശ്യ​ക​ത സ​ര്‍​വെ ന​ട​ത്തി ക​ണ​ക്കാ​ക്കും. ഹ​രി​ത ക​ര്‍​മ സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ച്ച് അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ച് സം​സ്‌​ക​രി​ക്കും. ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യും അ​നു​ബ​ന്ധ​മാ​യി വി​പു​ലീ​ക​രി​ക്കും.
ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷം ന​ട​ത്തും. അ​തേ ദി​വ​സം എ​ല്ലാ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും ശു​ചീ​ക​രി​ക്കും. ഹ​രി​ത ഓ​ഫീ​സു​ക​ളു​ടെ ത​ത്സ​തി​ഥി പ​രി​ശോ​ധി​ക്കും. ഒ​ഡിഎ​ഫ് പ്ല​സ് പ്ര​ഖ്യാ​പ​ന​വും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​തോ​ടൊ​പ്പം ന​ട​ത്തും.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മി​ക​ച്ച ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കും. ഇ​വ​ര്‍​ക്ക് യൂ​ണി​ഫോം, തൊ​പ്പി എ​ന്നി​വ ന​ല്‍​കും. ശു​ചി​ത്വ പാ​ല​ന​ത്തി​ന് പി​ന്തു​ണ ന​ല്‍​കു​ന്ന പാ​ഴ് വ​സ്തു വ്യാ​പാ​രി​ക​ള്‍, ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന​ങ്ങ​ള്‍, ഹ​രി​ത ക​ര്‍​മ സേ​നാ ഗ്രൂ​പ്പു​ക​ള്‍/​അം​ഗ​ങ്ങ​ള്‍, റ​സി​ഡ​ന്‍റ്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​രേ​യും ആ​ദ​രി​ക്കുമെന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. ഹ​രി​ത കേ​ര​ളം-​ശു​ചി​ത്വ മി​ഷ​ന്‍, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ള്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍, വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷേ​ധി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി : കെ​എ​സ്ആ​ർ​ടി​സി ക​രു​നാ​ഗ​പ്പ​ള്ളി ഡി​പ്പോ​യി​ലെ അ​ന്യാ​യ​മാ​യ ഡ്യൂ​ട്ടി പ​രി​ഷ്ക​ര​ണ​ത്തി​ന് എ​തി​രെ ജീ​വ​ന​ക്കാ​ർ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. കെ ​എ​സ് ആ​ർ ടി ​ഇ എ (​സി ഐ ​ടി യു ) ​നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​രോ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
തു​ട​ർ​ന്ന് എ​ടി​ഒ​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ അ​ർ​ഹ​ത​പ്പെ​ട്ട ലീ​വ് ഉ​ൾ​പ്പ​ടെ ന​ൽ​കാ​മെ​ന്ന​റി​യി​ച്ച​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.